/sathyam/media/post_attachments/DfR49P4V4UCOIxvyzzBe.jpg)
മഹാരാഷ്ട്ര: 2005 ബാച്ചിലെ ഐഎഎസ് അധികാരിയാണ് ആരെയും കൂസാത്ത തുക്കാറാം മുൻധേ (Tukaram Mundhe). സ്ഥലം മാറ്റത്തിന്റെ രാജകുമാരൻ എന്നറിയപ്പെടുന്ന അദ്ദേഹത്തെ തൻ്റെ 15 വർഷത്തെ സർവീസിനിടയിൽ കൃത്യം 15 തവണയാണ് സ്ഥലം മാറ്റിയത്.
മഹാരഷ്ട്രയാണ് അദ്ദേഹത്തിൻ്റെ പ്രവർത്തനമണ്ഡലം. ഇപ്പോൾ ശിവസേന സർക്കാർ അദ്ദേഹത്തെ നാഗ്പ്പൂർ മുൻസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ എന്ന പദവിയിൽ നിന്നും സ്ഥലം മാറ്റിയിരിക്കുന്നത് അപ്രസ ക്തമായ മുംബൈയിലെ ജീവൻ അതോറിറ്റിയുടെ മെമ്പർ സെക്രട്ടറിയായിട്ടാണ്.
തുക്കാറാം മുൻധേ ഐഎഎസ് വലിയ കർക്കശ്യക്കാരനും നിയമത്തിൽ നിന്ന് അണുകിട വ്യതിചലിക്കാത്ത ഓഫീസറുമായാണ് അറിയപ്പെടുന്നത്.
ആരെയും കൂസാത്ത പ്രകൃതം. സാധാരണക്കാരായ പൊതുജനങ്ങൾക്കുവേണ്ടി അദ്ദേഹം പതിവായി ഗ്രാമീണ ദർബാറുകൾ നടത്തുമായിരുന്നു.
/sathyam/media/post_attachments/ByAQvPAFoV2KUyt7WIKK.jpg)
നഗരത്തിലെ രാഷ്ട്രീയക്കാരുടെ അനധികൃത നിർമ്മാണങ്ങൾ പലതും ഇടിച്ചുനിരത്തി. നേതാക്കളുടെ കണ്ണിലെ കരടായി അദ്ദേഹം മാറിയതാണ് ഇപ്പോഴത്തെ ഈ 15 മത് ട്രാൻസ്ഫറി നുള്ള കാരണമെന്ന് കരുതുന്നു.
ഭരണത്തിൽ ഏതു രാഷ്ട്രീയ കക്ഷിവന്നാലും തുക്കാറാം മുൻധേ ഐഎഎസിന് ഒരു പദവിയിലും സ്ഥിരപ്രതിഷ്ഠയു ണ്ടാകില്ല.
അദ്ദേഹം കൈകടത്താത്ത മേഖലയില്ല. അനധികൃത മദ്യനിർമ്മാണം, വിതരണം, മണലെടുപ്പ്, ലൈസൻസില്ലാത്ത ഖനനങ്ങൾ, കൽക്കരി മാഫിയകൾ, ഉദ്യോഗസ്ഥതല അഴിമതികൾ അങ്ങനെപോകുന്ന ആ നീണ്ടനിര.
/sathyam/media/post_attachments/vyeEFjL40nsaZlJn1LM2.jpg)
വിട്ടുവീഴ്ചയില്ലാത്ത നടപടികൾക്കൊപ്പം അദ്ദേഹത്തിനെതിരേയുള്ള ശത്രുനിരയും കൂടിവന്നു. സ്വാഭാവികമായും രാഷ്ട്രീയക്കാരാണ് അവരിൽ കൂടുതലും.
നഗരവികസനവുമായി ബന്ധപ്പെട്ട് തങ്ങളെ പൂർണ്ണമായും ഒഴിവാക്കുകയും ഒറ്റപ്പെടുത്തുകയുമാണ് തുക്കാറാം മുൻധേ സ്ഥിരമായി ചെയ്യുന്നതെന്ന നാഗ്പ്പൂരിലെ നേതാക്കളുടെ നേരിട്ടുള്ള പരാതിയിലാണ് ഇപ്പോൾ മുഖ്യമന്ത്രി തന്നെ ഇടപെട്ട് അദ്ദേഹത്തെ സ്ഥലം മാറ്റിയിരിക്കുന്നത്.
തുക്കാറാം മുൻധേയുടെ 15 സ്ഥലം മാറ്റങ്ങളിലും ഭൂരിഭാഗവും ഭരണകക്ഷികളിലെ നേതാക്കളുടെ പരാതികൾ മൂലമാണ് സംഭവിച്ചിരിക്കുന്നത് എന്നതാണ് യാഥാർഥ്യം.
മഹാരഷ്ട്രയിലെ ബീഡ് ജില്ലയിലുള്ള ഒരു സാധാരണകർഷകകുടുംബത്തിലാണ് തുക്കാറാം മുൻധേ ജനിച്ചത്. തികച്ചും ഗ്രാമീണസാഹചര്യങ്ങളിൽ ജീവിച്ചുവളർന്ന അദ്ദേഹത്തിന് സാധാരണക്കാരുടെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും നന്നായി അറിയാം.
2005 ൽ ആദ്യനിയമനം ലഭിക്കുന്നത് ഷോലാപ്പൂർ ജില്ലയിലെ അസി. കളക്ടറായിട്ടാണ്. അവിടെയാണ് തുക്കാറാമിന്റെ 'ഓണ്‍ ഫയര്‍' ഇമേജ് ജനം കാണുന്നത്.
/sathyam/media/post_attachments/OBBWchRDfIBgYy4SOWAH.jpg)
ഷോലാപ്പൂരിലെ അനധികൃത മദ്യനിർമ്മാണ മാഫിയ നെറ്റവർക്ക് അദ്ദേഹം തച്ചുടച്ചു. പ്രബലരായ അവരുടെ രാഷ്ട്രീയബലം തുക്കാറാം മുൻധേ യുടെ സർവീസിലെ ആദ്യ ട്രാൻഫറിന് കാരണമായി.
15 വർഷങ്ങൾക്കിടെ 15 സ്ഥലം മാറ്റം ലഭിച്ചിട്ടും അദ്ദേഹത്തിന്റെ 'ഓണ്‍ ഫയര്‍' വ്യക്തിത്വത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നതാണ് വസ്തുത. അഴിമതിയുടെ കറപുരളാത്ത സത്യസന്ധനായ തുക്കാറാം മുൻധേ ഐഎഎസ് യുവതലമുറയ്ക്ക് മാതൃകയാണ്.
ധീരന്മാർ വെല്ലുവിളികൾ സ്വീകരിച്ചു മുന്നേറുമ്പോൾ ഭീരുക്കളാണ് ആയുധംവച്ച് കീഴടങ്ങുകയെന്ന ആപ്തവാക്യം ഇവിടെ വളരെ പ്രസക്തമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us