എല്ലാ വീടുകളിലും വേണ്ടതായ ഒരു നിത്യഹരിത കുറ്റിച്ചെടിയാണിത്. തുളസിയുടെ എല്ലാ ഭാഗങ്ങൾക്കും ഔഷധഗുണമുണ്ട്. ദാഹം, ക്ഷീണം, ദഹന പ്രശ്നങ്ങൾ എന്നിവയ്ക്കും രോഗപ്രതിരോധത്തിനും തുളസിയിലയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വളരെ നല്ലതാണ്.
/sathyam/media/post_attachments/wOuMdjbHAHdaBBaYbOU4.jpg)
ജലദോഷത്തിനും ശ്വാസകോശരോഗങ്ങൾക്കും തുളസിയില ചതച്ചു പിഴിഞ്ഞെടുത്ത 10 മില്ലി നീരിൽ ചെറുതേൻ സമം ചേർത്ത് പലവട്ടം സേവിക്കുക. തുളസി സമം നാരങ്ങാനീരും ചേർത്തു മുഖത്തു പുരട്ടിയാൽ കറുത്ത പുള്ളികൾ, നിറ വ്യത്യാസം എന്നിവ മാറും. വിശപ്പില്ലായ്മയ്ക്ക് തുളസിയില അൽപ്പം ഉപ്പുമായി തിരുമ്മി പിഴിഞ്ഞെടുത്ത നീര് കുടിക്കുക.
കുഴിനഖത്തിന് തുളസിയിലയിട്ടു മൂപ്പിച്ച വെളിച്ചെണ്ണ പുരട്ടുക അല്ലെങ്കിൽ. തുളസിയിലയും ഉപ്പും തേനിൽ അരച്ചു പുരട്ടുക. തലയിലെ പേൻ ശല്യത്തിന് തുളസിയില അരച്ചു തലയിൽ പുരട്ടുക. മുഖക്കുരുവിനും പുഴുക്കടിപോലുള്ള അസുഖങ്ങൾക്കും തുളസിയില നീര് പുറമേ പുരട്ടുക. തലവേദനയ്ക്ക് തുളസിയിലനീര് അല്ലെങ്കിൽ വേര് നന്നായരച്ച് ഒന്നു രണ്ടു തവണ നെറ്റിയിൽ പുരട്ടുക. അലർജി നിമിത്തമുള്ള തുമ്മലിന് കൃഷ്ണതുളസിയില ചതച്ചിട്ട് എണ്ണ മൂപ്പിച്ച് പതിവായി തലയിൽ തേക്കുക.
ഇലയും വേരും സമം നന്നായരച്ച് തേൾ കടിച്ച ഭാഗത്തു പുരട്ടിയാൽ വിഷം ശമിക്കും. കടന്നൽ വിഷത്തിന് തുളസിയില അരച്ച് പുരട്ടുകയും ഇലനീരിൽ ചുക്ക്, കുരുമുളക്, തിപ്പലി ഇവ പൊടിച്ച് കലക്കി കുടിക്കുകയും ചെയ്യുക. ചിലന്തിവിഷത്തിന് തുളസിയില നീരിൽ പച്ചമഞ്ഞൾ അരച്ചുകലക്കി പാലിലോ തണുത്തവെള്ളത്തിലോ കുടിക്കുകയും പുറമേ പുരട്ടുകയും ചെയ്യുക.