Advertisment

സംസ്ഥാനത്ത് തുലാവര്‍ഷമെത്തി, 48 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യത, 24 മണിക്കൂറില്‍ ചക്രവാതച്ചുഴി രൂപമെടുക്കുമെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് ഇടിമിന്നലിനും പരക്കെ മഴയ്ക്കും സാധ്യത

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥ വകുപ്പ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യതയെന്നും 24 മണിക്കൂറില്‍ ചക്രവാതച്ചുഴി രൂപമെടുക്കുമെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇടിമിന്നലിനും പരക്കെ മഴയ്ക്കും സാധ്യതയുണ്ട്.

publive-image

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് പറയുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയാനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

thulavarsham
Advertisment