Advertisment

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബൈക് നിയന്ത്രണം വിട്ടു, പാതയോരത്തെ സ്ലാബിലേക്ക് തെറിച്ചു വീണ എസ്‌ഐയ്ക്ക് ദാരുണാന്ത്യം

New Update

തുറവൂര്‍: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ വാഹനാപകടത്തില്‍ എസ്‌ഐയ്ക്ക് ദാരുണാന്ത്യം. പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ വൈക്കം വല്ലകം വട്ടത്തറപ്പാടി പടിഞ്ഞാറക്കരയില്‍ വി വിനയ ചന്ദ്രനാ(49)ണ് മരിച്ചത്.

Advertisment

publive-image

ദേശീയപാതയില്‍ തുറവൂര്‍ ജംക്ഷന് വടക്കുഭാഗത്ത് റിലയന്‍സ് പമ്പിന് സമീപം ഞായറാഴ്ച വൈകിട്ടാണ് അപകടം. ബൈക് നിയന്ത്രണം വിട്ട് വിനയചന്ദ്രന്‍ പാതയോരത്തെ ശുദ്ധജല പൈപ് വാല്‍വിന്റെ സ്ലാബിലേക്ക് തെറിച്ച്‌ വീഴുകയായിരുന്നു.

ബൈക് മറിഞ്ഞ് കിടക്കുന്നത് ശ്രദ്ധയില്‍പെട്ട വഴിയാത്രക്കാരനാണ് ഗുരുതരമായി പരിക്കേറ്റ് കിടന്ന വിനയചന്ദ്രനെ കാണുന്നത്. ഉടന്‍ മരടിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

പള്ളിപ്പുറം തിരുനല്ലൂര്‍ സ്വദേശിയായ വിനയചന്ദ്രന്‍ വര്‍ഷങ്ങളായി വൈക്കം വല്ലകത്താണ് താമസം. രണ്ടാഴ്ചയായി ഹൈവേ പൊലീസ് ഡ്യൂടിയിലായിരുന്നു.

accident death
Advertisment