തൊടുപുഴ: ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു കഴിച്ച സംഭവത്തിൽ അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച രാത്രിയാണ് മാങ്കുളം സ്വദേശി വിനോദിന്‍റെ നേതൃത്വത്തിൽ പുലിയെ പിടിച്ചത്.
/sathyam/media/post_attachments/lDhebYA0I1sqDV3c2MVy.jpg)
കെണിവച്ചാണ് ആറ് വയസുള്ള പുള്ളിപ്പുലിയെ ഇവർ പിടിച്ചത്. ഇന്നലെയാണ് തോലുരിച്ച് ഇറച്ചി
കറിയാക്കിയത്. പത്തുകിലോയോളം ഇറച്ചിയെടുത്ത് ഇവർ കറിയാക്കി.
തോലും പല്ലും നഖവും വിൽപ്പനയ്ക്കായി മാറ്റി. പുലിയുടെ അവശിഷ്ടങ്ങളും കറിയും വനംവകുപ്പ് കണ്ടെടുത്തു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വനംവകുപ്പിന്റെ നടപടി.