ഇന്റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
പോര്‍ട്ട് എലിസബത്ത്: വ്യാജ ഭീഷണിയെ തുടര്‍ന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു സുരക്ഷ വര്‍ധിപ്പിച്ചു. ടീം വെസ്റ്റ് ഇന്‍ഡീസ് പര്യടനം നടത്തുന്നതിനിടെയാണ് ബിസിസിഐയ്ക്കു ഭീഷണി സന്ദേശമെത്തിയത്.
Advertisment
ഇന്ത്യന്‍ ടീമിലെ അംഗങ്ങള്‍ അപകടത്തിലാണെന്നും അവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കുന്ന സന്ദേശമാണ് ബിസിസിഐക്കു ലഭിച്ചത്. എന്നാല്‍ സന്ദേശം വ്യാജമാണ് അധികൃതര്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്നു ടീമിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ഇന്ത്യന്‍ ടീമിന് അധിക അകന്പടി വാഹനവും നല്‍കിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ടീം മൂന്ന് ഏകദിന മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.