മഞ്ഞുതടാകത്തില്‍ ടിക്‌ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടം

New Update

വാഷിംഗ്ടണ്‍: തണുത്ത് ഉറഞ്ഞ മഞ്ഞുതടകാത്തിനടിയില്‍ ടിക് ടോക് ചെയ്യുന്നതിനിടെ കുടുങ്ങി യുവാവ്. ടിക് ടോക് താരം ജേസണ്‍ ക്ലാര്‍ക്കാണ് മരണത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

Advertisment

publive-image

നിരവധി സാഹസികമായ വീഡിയോകള്‍ ചിത്രീകരിച്ച് ശ്രദ്ധ നേടിയ താരമാണ് ജേസണ്‍. അദ്ദേഹത്തിന്റെ വീഡിയോകള്‍ കണ്ട് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹത്തെ പിന്തുടരുന്നത്. കഴിഞ്ഞദിവസം, സാഹസികമായ ഒരു വീഡിയോ ചിത്രീകരിക്കുന്നതിനിടെ ജേസണിനുണ്ടായ അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

തണുത്തുറഞ്ഞ വെള്ളത്തില്‍ നീന്തുകയെന്ന ഉദ്ദേശത്തോടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം വീഡിയോ ചിത്രീകരിക്കാനാരംഭിച്ചത്. വീഡിയോ എടുക്കാനായി ജേസണ്‍ മഞ്ഞുപാളികള്‍ക്കിടയില്‍ ഒരു ചെറിയ ദ്വാരമുണ്ടാക്കി വെള്ളത്തിലേക്ക് ഇറങ്ങി. തുടര്‍ന്ന് ഒരു നിശ്ചിത സ്ഥലം വരെ നീന്താനാരംഭിച്ചു.

എന്നാല്‍, നീന്തുന്നതിനിടെ കണ്ണുകള്‍ മരവിച്ച് തിരിച്ചു കയറാനുള്ള വഴി കാണാതായി. തുടര്‍ന്ന് നിശ്ചിതസമയത്തിലധികം തണുത്തുറച്ച വെള്ളത്തിനടിയില്‍ കുടുങ്ങി. മരണത്തിനോട് അടുത്ത നിമിഷങ്ങളായിരുന്നുവെന്നാണ് ജേസണ്‍ വിഡീയോ പങ്കുവെക്കുന്നതിനോടൊപ്പം പറയുന്നത്. ''വെള്ളത്തിലിറങ്ങിയപ്പോള്‍ തന്നെ കണ്ണുകള്‍ മരവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വന്ന വഴി തിരിച്ചറിയാനാകാതെ പെട്ടുപോയി. തുടര്‍ന്ന് പുറം കൊണ്ട് മഞ്ഞ് ഇടിച്ച് പൊളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എങ്ങനെയൊക്കെയോ നീന്തി രക്ഷപ്പെട്ടു''- ജേസണ്‍ പറയുന്നു.

tiktok ice lake video accident
Advertisment