ടിക്ടോക് ആപ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; 13 ലക്ഷം രൂപ തട്ടിയെടുത്തു, പ്രതി അറസ്റ്റിൽ

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Friday, February 26, 2021

കോഴിക്കോട് :ടിക്ടോക് ആപ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും 13 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിലെ പ്രതി അറസ്റ്റിൽ. ചെലവൂർ സ്വദേശി യു.വിജീഷിനെ(31) ആണ് കസബ പൊലീസ് പിടികൂടിയത്.

2018ൽ ആണു സംഭവം. ടിക്ടോക് വഴി പരിചയപ്പെട്ട ശേഷം വിവിധ സ്ഥലങ്ങളിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണു പരാതി. യുവതിയിൽ നിന്നു പല ഘട്ടങ്ങളിലായി 13.73 ലക്ഷം രൂപ കൈക്കലാക്കി.

×