സര്‍ക്കാര്‍ തീരുമാനത്തോട് സഹകരിക്കുന്നതായി ടിക് ടോക്; ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്കും വീഡിയോ കാണാന്‍ സാധിക്കില്ല; ഇന്ത്യയില്‍ പൂട്ടിക്കെട്ടി ടിക് ടോക്‌

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, June 30, 2020

ന്യൂഡല്‍ഹി: നിരോധനത്തിന് പിന്നാലെ ഇന്ത്യയില്‍ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തിവച്ച് ടിക് ടോക്.നേരത്തെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും ടിക് ടോക് അപ്രത്യക്ഷമായിരുന്നു. ഇപ്പോള്‍ നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്കും ടിക് ടോക് പ്രവര്‍ത്തനരഹിതമാണ്.

‘പ്രിയ ഉപഭോക്താക്കളെ, 59 ആപ്പുകൾ നിരോധിക്കുക എന്ന ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തോട് സഹകരിക്കുകയാണ് ഞങ്ങൾ. ഇന്ത്യയിലുള്ള ഞങ്ങളുടെ എല്ലാ ഉപഭോക്താക്കളുടെയും സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നതിനാണു പ്രാധാന്യം നൽകുന്നത്’ എന്നാണു ടിക്ടോക് ആപ്പ് തുറക്കുമ്പോൾ കാണിക്കുന്നത്. പുതിയ വിഡിയോകൾ ലോഡ് ചെയ്യാനുള്ള ഓപ്ഷനു പകരം നെറ്റ്‌വർക് എറർ എന്നാണു പ്രത്യക്ഷപ്പെടുന്നത്.

×