കേരളത്തില്‍ തുടര്‍ഭരണം പ്രവചിച്ച് ടൈംസ് നൗ-സി വോട്ടര്‍ സര്‍വേ; എല്‍ഡിഎഫ് 82 സീറ്റുകളില്‍ വിജയിക്കും; യുഡിഎഫ് നേടുന്നത് 56 സീറ്റുകള്‍; ബിജെപി ഒരു സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വേ

New Update

publive-image

ന്യൂഡല്‍ഹി: കേരളത്തില്‍ 82 സീറ്റുകള്‍ വിജയിച്ച് എല്‍ഡിഎഫ് തുടര്‍ഭരണത്തിലെത്തുമെന്ന് ടൈംസ് നൗ-സി വോട്ടര്‍ സര്‍വേ. യുഡിഎഫ് 56 സീറ്റുകളില്‍ വിജയിക്കുമെന്നും ബിജെപി ഒരു സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വേ പ്രവചിക്കുന്നു.

Advertisment

എല്‍ഡിഎഫ് 78 മുതല്‍ 86 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. യുഡിഎഫിന് 52 മുതല്‍ 60 സീറ്റുകള്‍ വരെ ലഭിക്കാം. ബിജെപിക്ക് 0-2 സീറ്റുകള്‍ ലഭിക്കാനാണ് സാധ്യത.

മുഖ്യമന്ത്രിയാകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നവരുടെ പട്ടികയില്‍ പിണറായി വിജയനാണ് ഒന്നാം സ്ഥാനത്ത്. 42.34 ശതമാനംപേര്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി രേഖപ്പെടുത്തി.

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ 36.36 ശതമാനം പേര്‍ അതീവ സംതൃപ്തിയും 39.66 ശതമാനം പേര്‍ സംതൃപ്തിയും രേഖപ്പെടുത്തി. കേരളത്തില്‍നിന്ന് സര്‍വെയില്‍ പങ്കെടുത്ത 55.84 ശതമാനം പേരും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകണമെന്ന ആഗ്രഹമാണ് പ്രകടിപ്പിച്ചത്. 31.95 ശതമാനം പേര്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു.

എല്‍ഡിഎഫിന്റെ വോട്ട് ഷെയറില്‍ 0.6 ശതമാനം കുറവ് വരുമെന്നും സര്‍വെ പ്രവചിക്കുന്നു. 2016-ല്‍ 43.5 ശതമാനം വോട്ട് ഷെയര്‍ ഉണ്ടായിരുന്നത് 2021 ല്‍ 42.9 ശതമാനമായി കുറയും. യുഡിഎഫിന്റെ വോട്ട് ഷെയര്‍ 38.8 ശതമാനത്തില്‍നിന്ന് 37.6 ശതമാനമായി കുറയും.

Advertisment