/sathyam/media/post_attachments/KQamjbbgCdcPKLtGbinn.jpeg)
ലണ്ടന്‍: പനി, തൊണ്ടവേദന, ചുമ തുടങ്ങിയവയാണ് കൊവിഡിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിലര്‍ക്ക് രോഗലക്ഷണങ്ങളില്ലാതെയും കൊവിഡ് ബാധിക്കാറുണ്ട്. പലരിലും പല തരത്തിലാണ് നോവല്‍ കൊറോണ വൈറസ് ബാധിക്കുക എന്നാണ് ഇതുവരെയുള്ള പഠനങ്ങളില്‍ നിന്ന് ഗവേഷകര്‍ കണ്ടെത്തിയത്.
അതുകൊണ്ടാണ് ചിലരില്‍ കൊവിഡ് വളരെ നിസാരമായും മറ്റു ചിലരില്‍ മരണം വരെ സംഭവിക്കാവുന്ന തരത്തില്‍ ഗുരുതരമായും ബാധിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇപ്പോള്‍ പുതിയ ഒരു രോഗലക്ഷണം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. കൈകളിലെ വേദനയാണ് പുതിയ ലക്ഷണം. ബ്രിട്ടനിലാണ് ചില കൊവിഡ് രോഗികള്‍ക്ക് ഈ ലക്ഷണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശരീരത്തിലെ പ്രതിരോധസംവിധാനം അണുബാധയോട് പ്രതികരിക്കുന്നതിന്റെ ലക്ഷണമാകാം ഇതെന്നാണ് ഗവേഷകരുടെ അനുമാനം.