ടിപ്പര്‍ ലോറി പാറമടയില്‍ വീണു ഡ്രൈവര്‍ മരിച്ചു

New Update

publive-image

Advertisment

കൊച്ചി: ഓടക്കാലി തലപുഞ്ചയ്ക്ക് സമീപം ഉപയോഗ ശൂന്യമായ പാറമടയില്‍ ടിപ്പര്‍ ലോറി വീണ് ഡ്രൈവര്‍ മരിച്ചു. കോതമംഗലം സ്വദേശി സച്ചു സജിന്‍ (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പാറമടയില്‍ മണ്ണ് അടിക്കുന്നതിനിടയില്‍ ലോറി നിയന്ത്രണം വിട്ട് പാറമടയിലേക്ക് പതിക്കുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിനായി വര്‍ഷങ്ങളായി ഉപയോഗ ശൂന്യമായ പാമടയിലെ വെള്ളത്തില്‍ ഇറങ്ങിയ സേനാംഗങ്ങള്‍ക്കു ഗുരുതരമായി പൊള്ളലേറ്റു. വെള്ളത്തില്‍ രാസമാലിന്യം കലര്‍ന്നിരുന്നതിനാലാണ് പൊള്ളലേറ്റത്.

Advertisment