ഒമ്പത്, പത്ത്, പതിനൊന്ന് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഓള്‍ പാസ് പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ന്യൂസ് ബ്യൂറോ, ചെന്നൈ
Friday, February 26, 2021

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒമ്പത്, പത്ത്, പതിനൊന്ന് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഓള്‍ പാസ് പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. 2020-21 അക്കാദമിക് വര്‍ഷത്തേക്കാണ് ഓള്‍ പാസ് ബാധകമാവുക. ഈ ക്ലാസ്സുകളിലെ എല്ലാ കുട്ടികളേയും പരീക്ഷ ഇല്ലാതെ അടുത്ത ക്ലാസ്സുകളിലേക്ക് ജയിപ്പിക്കും. കോവിഡിന്റെ അസാധാരണ സാഹചര്യം പരിഗണിച്ചാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി കെ പളനിസ്വാമി വ്യക്തമാക്കി.

×