സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു; പവന് 35,720 രൂപ

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 35,720 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ചിരുന്നു. 35,520 രൂപയായിരുന്നു ഇന്നലെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്.

ജുലൈ ഒന്നിന് 35,200 രൂപയായിരുന്നു പവന് വില. ജുലൈ രണ്ടിന് പവന് 35,360 ഉം മൂന്നിന് 35,440 രൂപയായും ഉയര്‍ന്നു. ഇതിനു ശേഷം തുടര്‍ച്ചയായി രണ്ട് ദിവസം സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇതിനു ശേഷം ഇന്നലെയാണ് വീണ്ടും വില കൂടിയത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളായ ഇന്ത്യ ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണമാണ് ഇറക്കുമതി ചെയ്യുന്നത്. രാജ്യാന്തര വിപണിയിലെ ചെറിയ ചലനങ്ങള്‍ പോലും സ്വര്‍ണ വിപണിയെ സ്വാധീനിക്കാറുണ്ട്. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞാല്‍ ഇന്ത്യയില്‍ സ്വര്‍ണത്തിന് വില കുറയണമെന്നില്ല. രൂപ-ഡോളര്‍ വിനിമയ നിരക്ക്, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങളാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

Advertisment