സംസ്ഥാനത്ത് ബുധനാഴ്ച 9 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, കാ​സ​ര്‍​ഗോ​ട്ട് മൂ​ന്നു സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ഡ​യാ​ലി​സി​സ് സൗ​ക​ര്യം തയ്യാര്‍,കൊവിഡില്‍ നിന്നും ചൈന ഉയിര്‍ത്തെഴുന്നേറ്റു…ലോകത്ത് ഇന്ന് എന്ത് സംഭവിച്ചു ? ബുധനാഴ്ചയിലെ പ്രധാന 30 വാര്‍ത്തകള്‍ ചുരുക്കത്തില്‍ അറിയുക ! ഒറ്റ ക്ലിക്കില്‍ ലഭിക്കുന്നത് വ്യാഴാഴ്ച പത്രം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, April 8, 2020

കേരളം

1.സംസ്ഥാനത്ത് ബുധനാഴ്ച 9 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ നാല് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു .

2. റിസ്‌ക് ലെവല്‍ അനുസരിച്ച് ജില്ലകളെ തരം തിരിക്കണം. റാപ്പിഡ് ടെസ്റ്റിംഗ് പരമാവധി വര്‍ധിപ്പിക്കുക, വെരി ഹൈ, ഹൈ മീഡിയം ലോ റിസ്‌ക് പ്രദേശങ്ങളില്‍ ഘട്ടം ഘട്ടമായിട്ട് ലോക് ഡൗണ്‍ പിന്‍വലിക്കുക. ലോക്ക് ഡൗൺ പിൻവലിക്കൽ , പ്രധാനമന്ത്രിക്ക് യു.ഡി.എഫ് സമിതി റിപ്പോര്‍ട്ട് സമർപ്പിച്ചു .

3. അനില്‍ അക്കര എം എല്‍ എയുടെ വീട്ടില്‍ പൂച്ചയുടെ തല കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

4. ഗര്‍ഭിണികള്‍ക്ക് മാത്രമായി ആദ്യ കോവിഡ് ആശുപത്രി എറണാകുളത്ത് സജ്ജമാകുന്നു.

5. ആലപ്പുഴയില്‍ ഭര്‍ത്താവിന്‍റെ മര്‍ദനമേറ്റ് യുവതി മരിച്ചു.

6. കോട്ടയത്ത് കൊവിഡ് ലക്ഷണങ്ങളോടെ 84 വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനാ ഫലം വ്യാഴാഴ്ച.

7. വർക്‌ഷോപ്പുകളും സ്പെയർ പാർട്സ് കടകളും തുറക്കുന്നതിന് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സ്ഥാപനങ്ങൾക്ക് രാവിലെ 10 മുതൽ 5 വരെ പ്രവർത്തിക്കാം. അടിയന്തര സ്വഭാവമുള്ള ജോലികൾ മാത്രമേ ചെയ്യാനാകൂ.ടയറുകൾ, ഓട്ടോമോട്ടിവ് ബാറ്ററികൾ എന്നിവ അറ്റകുറ്റപ്പണി നടത്തുന്ന വർക്‌ഷോപ്പുകൾക്കും പ്രവർ‌ത്തിക്കാം.

8. ലോക്ക് ഡൗണ്‍; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ നടത്തിപ്പ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അനുസരിച്ചെന്ന് വിദ്യാഭ്യാസമന്ത്രി.

9. പാലക്കാട് ഉൾവനത്തിൽ വ്യാജവാറ്റ്: വൻതോതിൽ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു.

10. മുല്ലപ്പള്ളിയെ തെരഞ്ഞുപിടിച്ചുള്ള മുഖ്യമന്ത്രിയുടെ ആക്രമണം നിര്‍ഭാഗ്യകരമാണെന്ന് ഉമ്മന്‍ ചാണ്ടി.

11. ക​ര്‍​ണാ​ട​ക​യി​ലേ​ക്കു പോ​ക​ണ്ട; കാ​സ​ര്‍​ഗോ​ട്ട് മൂ​ന്നു സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ഡ​യാ​ലി​സി​സ് സൗ​ക​ര്യം തയ്യാര്‍ .

12. കോവിഡ് പ്രതിരോധം; കേരളത്തിന് കേന്ദ്രം ഫണ്ട് അനുവദിച്ചത് കാലങ്ങളായുള്ള മാനദണ്ഡ പ്രകാരമാണെന്ന് വി മുരളീധരന്‍ .

13. ഡല്‍ഹി നിസാമുദ്ദീനിലെ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ സംസ്ഥാനത്ത് നിന്ന് പങ്കെടുത്ത 212 പേരെ കണ്ടെത്തി.15 പേര്‍ കൊവിഡ് ബാധിതരെന്ന് മുഖ്യമന്ത്രി.

14. ആ​വ​ശ്യ​മി​ല്ലാ​തെ മ​രു​ന്നു​ക​ള്‍ വാ​ങ്ങി​ക്കൂ​ട്ടേ​ണ്ട സാ​ഹ​ച​ര്യ​മില്ല, ര​ണ്ടു മാ​സ​ത്തെ മ​രു​ന്നു​ക​ളു​ടെ സ്റ്റോ​ക്കു​ണ്ടെന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ..

ദേശീയം

15. ലോക്ക് ഡൗൺ ലംഘിച്ച് ക്ഷേത്ര ദര്‍ശനം നടത്തിയ ബിജെപിഎംഎല്‍എയ്ക്ക് എതിരേ കേസെടുത്തു.

16. ഗുരുതര പ്രശ്‌നമില്ലാത്ത കൊറോണ രോഗികളെ പ്രത്യേക ആശുപത്രികളില്‍ ചികിത്സിക്കേണ്ടതില്ല. ചികിത്സാ സൗകര്യങ്ങളെ മൂന്നായി തിരിച്ച് കേന്ദ്രസര്‍ക്കാര്‍.

17. കേന്ദ്ര സര്‍ക്കാര്‍ ഏപ്രില്‍ 14ന് ശേഷം ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന് കോണ്‍ഗ്രസ് ; സൂചനകള്‍ പ്രധാനമന്ത്രി നല്‍കി.

18. മുംബൈയില്‍ പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായി മാസ്​ക്​ ധരിക്കണം ഇല്ലെങ്കില്‍ അറസ്​റ്റ്​ .

19. കോവിഡ് 19; മലയാളി നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ ഉമ്മന്‍ ചാണ്ടി ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി.

അന്തര്‍ദേശീയം

20. യുഎസില്‍ കൊറോണ ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു. ബധനാഴ്ച മരിച്ചത് നാല് പേര്‍ ഇതോടെ കേരളത്തിനു പുറത്ത് മരിച്ച മലയാളികളുടെ എണ്ണം 24 ആയി.

21. വുഹാനില്‍ 76 ദിവസമായി തുടരുന്ന ലോക്ക്ഡൗണ്‍ അവസാനിപ്പിച്ചു. ട്രെയിന്‍, വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്നതോടെ വുഹാനില്‍ ഗതാഗതം സാധാരണ നിലയില്‍.

22. കൊവിഡില്‍ നിന്നും ചൈന ഉയിര്‍ത്തെഴുന്നേറ്റു. അടച്ചുപൂട്ടിയ ഫാക്ടറികള്‍ തുറന്നു, അവിടെ കച്ചവടം പൊടിപൊടിക്കുന്നു .

23. കോവിഡ് : ലോകത്ത് പതിനായിരത്തിലധികം മരണം റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഫ്രാൻസ് . ചൊവ്വാഴ്ച്ച മാത്രം മരിച്ചത് 1417 പേര്‍ , ആകെ മരണം 10238 . രോഗബാധിതരുടെ എണ്ണം 109069. യുഎസില്‍ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് മരണനിരക്ക് , മരിച്ചത് 1970 പേര്‍.

24. കോവിഡ് ചികില്‍സയിലായിരുന്നു കോഴഞ്ചേരി തെക്കേമല പേരകത്ത് ലാലു പ്രതാപ് ജോസ് ന്യൂയോർക്കിൽ നിര്യാതനായി.

25. ഇരുപത്തിയേഴുകാരനായ മലയാളി യുവാവ് ഡാലസില്‍ കുഴഞ്ഞുവീണു മരിച്ചു.

26. വിവാഹത്തില്‍ പങ്കെടുക്കാന്‍ പാകിസ്ഥാനിലേക്ക് നടത്തിയ യാത്ര വില്ലനായി, ഒറ്റ പ്രസവത്തില്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞ യുവതി കൊറോണ ബാധിച്ച് മരിച്ചു.

27. ജീവന്‍ രക്ഷിക്കാന്‍ വേറെ വഴിയില്ലാതെ ഒടുവില്‍ ചൈനയ്ക്ക് കീഴടങ്ങി ഇസ്രായേലും . പ്രതിദിനം 10,000 വൈറസ് പരിശോധനകൾ നടത്തുന്നതിന് ചൈനീസ് കമ്പനിയുമായി ഇസ്രയേൽ കരാറിലെത്തി.

28. കുവൈറ്റില്‍ ബുധനാഴ്ച 112 കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ 79 പേര്‍ ഇന്ത്യാക്കാര്‍ .രാജ്യത്തെ രോഗബാധിതരുടെ എണ്ണം 855 ആയി രോഗമുക്തരുടെ എണ്ണം 111 ആയി

29. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 5,194; ആകെ മരണം 149 ആയി.

30. കുവൈത്ത് ഫർവാനിയയിൽ സ്വകാര്യ കമ്പനി പ്രതിനിധിയെ തൊഴിലാളികൾ തടഞ്ഞുവെച്ചു. സ്ഥലത്ത് സംഘർഷം,പോലീസ് ആകാശത്തേക്ക് വെടിവെച്ചു.

×