സംസ്ഥാനത്ത് ചൊവ്വാഴ്ച 19 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു...റംസാന്‍ വ്രതനാളുകളിലും നിയന്ത്രണം തുടരും..കോ​ട്ട​യ​ത്ത് ഏ​ര്‍​പ്പെ​ടു​ത്തി​യ നി​രോ​ധ​നാ​ജ്ഞ​യി​ല്‍ ഇ​ള​വു​ക​ള്‍ നല്‍കി...കുവൈറ്റില്‍ ചൊവ്വാഴ്ച 45 പേര്‍ കൂടി കൊറോണയില്‍ നിന്നും മുക്തിനേടി...ലോകത്ത് ഇന്ന് എന്ത് സംഭവിച്ചു ? ചൊവ്വാഴ്ചയിലെ പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍ അറിയുക ! ഒറ്റ ക്ലിക്കില്‍ ലഭിക്കുന്നത് ബുധനാഴ്ച പത്രം

New Update

കേരളം

Advertisment

1.സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലുള്ള 3 പേര്‍ക്കും കൊല്ലം, മലപ്പുറം ജില്ലകളിലുള്ള ഓരോരുത്തര്‍ക്കും വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 13 പേര്‍ വിദേശത്തു നിന്നും 3 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും ഒരാള്‍ ഉത്തര്‍പ്രദേശില്‍ നിന്നും വന്നതാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

2.ഒ​രു വീ​ട്ടി​ല്‍ സ​മ്പര്‍​ക്കം വ​ഴി 10 പേ​ര്‍​ക്ക് കോ​വി​ഡ്: മാ​ര്‍​ച്ച്‌ 12-നും ​ഏ​പ്രി​ല്‍ 22-നും ​ഇ​ട​യി​ല്‍ വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ മു​ഴു​വ​ന്‍ ആ​ളു​ക​ളു​ടെ​യും സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി .

publive-image

3.റംസാന്‍ വ്രതനാളുകളിലും നിയന്ത്രണം തുടരും .. ഇഫ്താറുകളും കൂട്ടപ്രാര്‍ത്ഥനയും ഒഴിവാക്കണമെന്നും ആരാധനാലയങ്ങള്‍ അടഞ്ഞുതന്നെ കിടക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .

4.കൊവിഡ് 19 രോഗ പ്രതിരോധ മരുന്ന് നൽകാൻ ഹോമിയോപ്പതിക്ക് അനുമതി നൽകിയതായി മുഖ്യമന്ത്രി .

5. ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വി​ല്ല: ഇ​ത് മ​ന​സി​ലാ​ക്കി ജനം സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി.

6.റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ തി​ര​ക്ക് അധികം; സൗ​ജ​ന്യ കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം 27 മു​ത​ല്‍ ആരംഭിക്കും .

7.പത്തനംതിട്ടയിൽ പതിനാറുവയസ്സുകാരനെ സുഹൃത്തുക്കൾ കോടാലി ഉപയോഗിച്ച്‌ വെട്ടിക്കൊലപ്പെടുത്തി .

8.കോ​വി​ഡ് : കോ​ട്ട​യ​ത്ത് ഏ​ര്‍​പ്പെ​ടു​ത്തി​യ നി​രോ​ധ​നാ​ജ്ഞ​യി​ല്‍ ഇ​ള​വു​ക​ള്‍ നല്‍കി ;ഈ​രാ​റ്റു​പേ​ട്ട​യ്ക്കും പാ​യി​പ്പാ​ടി​നും ഇ​ള​വി​ല്ല.

9.സ്പീക്കറെ വിമ‍ർശിച്ച കോൺ​ഗ്രസ് എംഎൽഎമാ‍ർക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് .

10.സംസ്ഥാനത്തെ കോവിഡ് ഹോട്സ്പോട്ടുകളുടെ എണ്ണം 88ല്‍നിന്ന് 86 ആയി കുറഞ്ഞു; പാലക്കാട് നഗരസഭയെ ഹോട്സ്പോട്ടില്‍നിന്ന് ഒഴിവാക്കി; ആഴപ്പുഴയില്‍ മുളക്കുഴ, തണ്ണീര്‍മുക്കം പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി.

11.കൊവിഡ്-ലോക്ക് ഡൗൺ: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കുടുംബശ്രീ വഴി നൽകുമെന്ന് അറിയിച്ച വായ്പയുടെ തുക കുറയും; എല്ലാവര്‍ക്കും വേണ്ടത് 20,000 രൂപ, ലഭിച്ചത് 35 ലക്ഷം അപേക്ഷ .

ദേശീയം

12.അര്‍ണാബ് ഗോസ്വാമി എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയില്‍ നിന്ന് രാജിവച്ചു.

13.തമിഴ്‌നാട്ടില്‍ പുതിയ 76 കൊവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചു.

14.പാ​വ​ങ്ങ​ളു​ടെ അ​ന്നം ഉ​പ​യോ​ഗി​ച്ച്‌ സമ്പ​ന്ന​രു​ടെ കൈ​ക​ള്‍ ശു​ചീ​ക​രി​ക്കുന്നു: കേന്ദ്രസർക്കാരിനെതിരെ രാഹുൽ ​ഗാന്ധി .

15.കോ​വി​ഡ്; ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ല്‍ നിന്നും ചാടി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു.

16.റാ​പ്പി​ഡ് ടെ​സ്റ്റ് കി​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തു നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ഐ​സി​എം​ആ​ര്‍ നി​ര്‍​ദേ​ശം.

17.തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 1520 ആയി: വാരാണസിയില്‍ നിന്ന് തിരിച്ചെത്തിയവരില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

18.മധ്യപ്രദേശിൽ ‍അ‍ഞ്ച് ബിജെപി നേതാക്കൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

19.ഡൽഹിയിൽ 4 മലയാളി നഴ്സുമാർക്ക് കൂടി കോവിഡ്; തലസ്ഥാനത്തെ ആകെ കോവിഡ് രോഗികളിൽ മൂന്നിൽ രണ്ടും 50 വയസ്സിനു താഴെയുള്ളവർ; മരിച്ചവരിൽ പകുതിയിലേറെയും മുതിർന്ന പൗരൻമാർ .

20.റീഫണ്ട് അനുവദിക്കുന്നത് ലോക്ക് ഡൗൺ കാലയളവിൽ ബുക്ക് ചെയ്ത വിമാന ടിക്കറ്റുകൾക്ക് മാത്രം: ഹർജ്ജിയുമായി പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ.

21.രാഷ്ട്രപതി ഭവനില്‍ കൊറോണ സ്ഥിരീകരിച്ചു; 125 കുടുംബങ്ങള്‍ ക്വാറന്റൈനില്‍

അന്തര്‍ദേശീയം

22.തോമസ് ചാഴികാടൻ എം പിയുടെ ഓൺലൈൻ മീറ്റിംഗിൽ ഒമാൻ പ്രവാസികളുടെ നിരവധി ആവശ്യങ്ങൾ: നേരിട്ട് ഇടപെട്ട് പ്രധാനമന്ത്രി.

23.കുവൈത്തിൽ കോവിഡ് ബാധിച്ച് രണ്ട് പേർകൂടി മരിച്ചു: രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയേറ്റ്‌ മരണമടഞ്ഞവരുടെ എണ്ണം 11ആയി.

24.കുവൈറ്റില്‍ സ്‌പോണ്‍സറുടെ വീടിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാന്‍ പ്രവാസി യുവതിയുടെ ശ്രമം.

25.കുവൈറ്റില്‍ കാമുകിയെ വീഡിയോ കോള്‍ ചെയ്ത് പ്രവാസി യുവാവ് തൂങ്ങിമരിച്ചു.

26.എലിസബത്ത് രാജ്ഞിക്ക് പിറന്നാള്‍ ആശംസകളുമായി കുവൈറ്റ് അമീര്‍.

27.കുവൈറ്റില്‍ ചൊവ്വാഴ്ച 45 പേര്‍ കൂടി കൊറോണ വൈറസ് മുക്തിനേടി ; രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 412 ആയി.

28. ഇറ്റലി കുടുംബത്തിൽ നിന്നു സമ്പർക്കത്തിലൂടെ കോവിഡ് പകർന്ന വീട്ടമ്മയുടെ 19-ാം പരിശോധനാ ഫലവും പോസിറ്റീവ്; കഴിഞ്ഞ 42 ദിവസമായി ചികിത്സയിൽ .

29.വിദേശികള്‍ക്ക് യാത്രാവിലക്കുമായി അമേരിക്ക; ഇനി യുഎസിലേക്ക് ഉടന്‍ പ്രവേശനമില്ല, അമേരിക്കക്കാരുടെ തൊഴില്‍ സംരക്ഷിക്കുമെന്ന് ട്രംപ് .

30.കോവിഡ്-19 മഹാമാരി; ഇംഗ്ലണ്ടിൽ ഒരു മലയാളി കൂടി മരിച്ചു.

today top news
Advertisment