കേരളം
1 . സംസ്ഥാനത്ത് തിങ്കളാഴ്ച 13 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അതിൽ ഒമ്പതു പേർ കാസര്‍ ഗോഡുകാരാണ്. ഇതോടെ കാസർഗോഡ് ആകെ കോവിഡ് ബാധിതരുടെ എണ്ണം 147 ആയി. ഇവരിൽ ആറു പേര്‍ വിദേശത്തു നിന്നെത്തിയവരും മൂന്നു പേര്‍ക്ക് സമ്പര്‍ക്കം വഴിയുമാണ് രോഗ ബാധയേറ്റത്. മലപ്പുറം 2, കൊല്ലം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് ജില്ലയില്‍ രോഗം ബാധിച്ചവരുടെ കണക്ക്.
2. കാ​സ​ര്‍​ഗോ​ഡ് കോ​വി​ഡ് ആശുപത്രി തയ്യാറാക്കിയത് നാല് ദിവസം കൊണ്ട് ഏഴ് കോടി രൂപ ചെലവഴിച്ചാണ് തയ്യാറാക്കിയത്.രോഗകള്‍ക്ക് 200 ബെഡ്ഡുകള്‍ സജ്ജം. ഏ​തു സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​ന്‍ കേ​ര​ളം ഒരുക്കമാണ് സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് 38 കൊ​റോ​ണ കെ​യ​ര്‍ ആ​ശു​പ​ത്രി​കള്‍.
3.കൊറോണ വൈറസ് ബാധിച്ച് ലോകത്തെ വിവിധ രാജ്യങ്ങളിലും മുംബൈയിലുമായി മരിച്ചത് 18 മലയാളികള്‍.
4.കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് നീരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു .
5. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് ചികിത്സക്കായി രോഗികള്‍ക്ക് പോകാന്‍അനുവാദം ലഭിച്ചു. രോഗികള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി വേണം യാത്ര ചെയ്യാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
6. കംപ്യൂട്ടര്‍ സ്‌പെയര്‍പാര്‍ട്‌സ്, മൊബൈല്‍ ഷോപ്പുകള്‍, മൊബൈല്‍ റീചാര്‍ജ് സെന്ററുകള്‍ എന്നിവ ആഴ്ചയില്‍ ഒരു ദിവസം തുറന്നു പ്രവര്‍ത്തിക്കുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി.
7. ലോക്ക് ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്ത് ഇന്ന് 2217 പേര്‍ക്കെതിരെ കേസെടുത്തു.
8. ലോ​ക്ക്ഡൗണ്‍ ലംഘിച്ച് തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ച്ച ചാ​യ​ക്ക​ട​യ്ക്കും ഫി​നാ​ന്‍​സ് സ്ഥാ​പ​ന​ത്തി​നു​മെ​തി​രെ കേസെടുത്തു.
9. സൗജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന റേ​ഷ​ന​രി​യി​ലു​ള്‍​പ്പെ​ടെ തൂ​ക്ക​ത്തി​ല്‍ കു​റ​വ് വ​രു​ത്തിയ 53 റേ​ഷ​ന്‍ ക​ട​ക​ള്‍​ക്കെ​തി​രെ​ കേ​സെ​ടുത്തു. 12 റേ​ഷ​ന്‍ ക​ട​യു​ട​മ​ക​ളി​ല്‍ നി​ന്ന് 55,000 രൂ​പ പി​ഴ ഈ​ടാ​ക്കി.
10. കൊ​റോ​ണ കാ​ല​ത്ത് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളോ​ടൊ​പ്പം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ.
11. സാമൂഹ്യ ക്ഷേമ പെൻഷൻ ഇനി വീടുകളിലെത്തിക്കുമെന്ന് സംസ്ഥാന സർക്കാർ. 55 ലക്ഷം പേർക്ക് 8000 രൂപ വീതം ലഭിക്കും.
12.പ്രശസ്ത സംഗീത സംവിധായകൻ എം കെ അർജുനൻ മാസ്റ്റര്‍ അന്തരിച്ചു.സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു .
ദേശീയം
13. മഹാരാഷ്ട്രയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം 700 കടന്നു: മുംബൈയില്‍ രോഗികളുടെ എണ്ണം 500ലേക്ക് അടുക്കുന്നു.
14. തമിഴ്‌നാട്ടില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ മലേഷ്യയില്‍നിന്ന് പ്രത്യേക വിമാനമെത്തി എന്നാല്‍ യാത്രക്കാരുടെ പട്ടികയില്‍ പേരില്ലെന്നറിഞ്ഞ് ദമ്പതിമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
15. ലോക്ക്ഡൗണിനു ശേഷം തീവണ്ടികള്‍ ഓടിത്തുടങ്ങിയാലും യാത്രക്കാര്‍ക്ക് ഏറെ നിയന്ത്രണങ്ങള്‍ ഉണ്ടാകും.
16. പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തില്‍ ആവേശം മൂത്ത് ജനങ്ങള്‍ ദീപം തെളിയിക്കലിനിടെ പടക്കം പൊട്ടിച്ച.ഒടുവില്‍ ജയ്പൂരില്‍ കെട്ടിടത്തിന് തീപിടിച്ചു.
അന്തര്‍ദേശീയം
17. കോ​വി​ഡ്-19; ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു .
18. കൊവിഡ് 19; അമേരിക്കയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു ഇതോടെ അമേരിക്കയിൽ മരിച്ച മലയാളികളുടെ എണ്ണം ആറായി.
19. ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എഴുപതിനായിരത്തിലേക്ക് കടന്നു. രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷമായി.
20. ര​ണ്ടു​ത​വ​ണ ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​നം; സ്കോ​ട്​ല​ന്‍​ഡ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ക്ലാ​ഡ​ര്‍​വു​ഡ് രാ​ജി​വ​ച്ചു
21. കോവിഡ് പോരാട്ടം ജയിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് എലിസബത്ത് രാജ്ഞി.
22. കൊറോണ ; യുഎസില്‍ നാലു മലയാളികള്‍ കൂടി മരണത്തിന് കീഴടങ്ങി.
23. കോവിഡ് : അമേരിക്ക ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് യുഎസിലെത്തിയത് നാലുലക്ഷം ചൈനക്കാര്‍. വുഹാനിൽ നിന്ന് മാത്രം ആയിരം പേർ എന്ന് റിപ്പോര്‍ട്ട്.
24. കുവൈറ്റില്‍ നിരവധി പ്രവാസികള്‍ ജോലി ചെയ്യുന്ന മത്സ്യമാര്‍ക്കറ്റില്‍ കൊറോണ ബാധിച്ചതായി സംശയം ; കെട്ടിടം നിരീക്ഷണത്തില്‍.
25. കുവൈറ്റില്‍ നിന്നും പ്രവാസികള്‍ അയക്കുന്ന പണത്തില്‍ 50 ശതമാനം കുറവ് രേഖപ്പെടുത്തി.
26. കുവൈറ്റിൽ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 109 കൊറോണ കേസുകൾ ! 79 ഉം ഇന്ത്യക്കാർ. പ്രവാസികൾ തിങ്ങിപ്പാർക്കുന്ന ജലീബ്, ഫർവാനിയ, മഹബുള്ള മേഖലകളിൽ കർഫ്യൂ പൂർണ്ണമാക്കിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കോൺക്രീറ്റ് ബീമുകളുമായി ട്രക്കുകൾ സജ്ജമായതായി റിപ്പോർട്ടുകൾ.
27. കുവൈത്തിൽ കർഫ്യൂ നീട്ടി: പ്രവാസികൾ തിങ്ങിപ്പാർക്കുന്ന ജലീബ് , ഫർവാനിയ, മഹബുള്ള മേഖലകളിൽ കർശന നിയന്ത്രണം.
28. സൗദിയിലിന്ന് നാല് മരണം കൂടി, ഇതോടെ മരണസംഖ്യ 38 ആയി ആകെ കോവിഡ് ബാധിതരുടെ എണ്ണം 2523
29. കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് ടെക്‌സസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മേയ് നാലു വരെ അടച്ചിടുമെന്ന് ടെക്‌സസ് ഗവര്‍ണര്‍ . സാമൂഹിക അകല ഉത്തരവും മേയ് നാലു വരെ പ്രാബല്യത്തില്‍ ഉണ്ടായിരിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.
30.ഡാലസിലെ സ്റ്റേ അറ്റ് ഹോം ഏപ്രില്‍ വരെ തുടരുമെന്ന് ഡാലസ് കൗണ്ടി ജഡ്ജ് ക്ലെജന്‍കിന്‍സ് ഏപ്രില്‍ മൂന്നിന് വ്യക്തമാക്കി.കൗണ്ടിയിലെ ഡിസാസ്റ്റര്‍ ഡിക്ലറേഷന്‍ മെയ് 20 വരെ നീട്ടിയതായും ജഡ്ജി അറിയിച്ചു. സ്റ്റേ അറ്റ് ഹോം മെയ് 20 വരെ നീട്ടിയെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണു വിശദീകരണവുമായി ജഡ്ജി രംഗത്തെത്തിയത്.