കൊറോണ; ടോക്യോ ഒളിമ്പിക്സ് മാറ്റിവയ്ക്കില്ല ,ജൂലൈ 24ന് തന്നെ ആരംഭിക്കും

സ്പോര്‍ട്സ് ഡസ്ക്
Wednesday, March 18, 2020

ടോക്യോ: കൊറോണ ഭീതിയില്‍ ഈ വര്‍ഷത്തെ ഒളിമ്പിക്സ് മത്സരങ്ങള്‍ മാറ്റിവയ്ക്കില്ല. നേരത്തെ നിശ്ചയിച്ച ദിവസം തന്നെമത്സരം ആരംഭിക്കുമെന്ന് രാജ്യാന്തര ഒളിമ്പിക് സമിതി അറിയിച്ചു.

കൊറോണ വൈറസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മേള മാറ്റിവെയ്ക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ജപ്പാനിലെ ടോക്യോയില്‍ ജൂലൈ 24 മുതല്‍ ആഗസ്ത് ഒമ്പതുവരെ മേള നടക്കുമെന്ന് ഐഒസി അറിയിച്ചു.

ജപ്പാനില്‍ ആയിരത്തിലധികം ആളുകള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ യോഗ്യത മത്സരങ്ങള്‍ ഒന്നും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഈ സാഹചര്യത്തില്‍ എങ്ങനെ മേള നടത്തും എന്ന ആശങ്കയും നിലനില്‍ക്കുകയാണ്.

×