ടോക്കിയോ: ടോക്കിയോ ഒളിമ്പിക് വേദിയില്‍ നാടകീയ സംഭവങ്ങള്‍. ഹോക്കി മത്സരത്തിനിടെയാണ് വിചിത്ര സംഭവങ്ങള്‍ അരങ്ങേറിയത്. അര്‍ജന്റീനയുടെ ഹോക്കി താരം എതിരാളിയായ സ്പാനിഷ് താരത്തിന്റെ തലയ്ക്ക് പ്രകോപനമൊന്നും കൂടാതെ വടികൊണ്ട് അടിക്കുകയായിരുന്നു.
/sathyam/media/post_attachments/MdC7nJjPIJ8J9WycgyKZ.jpg)
മത്സരത്തിനിടെ 1-1- സമനിലയുടെ അവസാനം ലൂക്കോസ് റോസി, ഡേവിഡ് അലഗ്രെയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് അര്‍ജന്റീനിയന്‍ എതിരാളി സ്പാനീഷ് താരത്തെ പ്രകോപനമൊന്നും കൂടാതെ അടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കളിക്കാര്‍ തമ്മില്‍ കയ്യാങ്കളി നടന്നു. ഇരുവരും തമ്മില്‍ പരസ്പരം പോര്‍വിളിയും നടന്നു.
ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുന്നതുവരെ റോസി പ്രകോപിതനായി, ഇരുവശത്തുനിന്നുമുള്ള ഉദ്യോഗസ്ഥർ അദ്ദേഹത്തെ ശാന്തനാക്കാൻ ശ്രമിച്ചു.