Advertisment

ഒളിമ്പിക്സിൽ മീര ഭായ് ചാനുവിൻ്റേത് സ്വർണമോ ? 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ സ്വര്‍ണം നേടിയ ചൈനീസ് താരം സിഹുയി ഹൗ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് സംശയം. താരത്തിൻ്റെ പരിശോധന ഉടൻ നടത്തും. ഡോപ്പിങ് ടെസ്റ്റില്‍ മരുന്ന് ഉപയോഗം തെളിഞ്ഞാല്‍ ചാനുവിൻ്റെ വെളളി സ്വർണമാകും !

New Update

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയ മീര ഭായി ചാനുവിന് സ്വര്‍ണമെഡലിന് സാധ്യത. സ്വര്‍ണം നേടിയ ചൈനീസ് താരം സിഹുയി ഹൗ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് സംശയത്തെ തുടര്‍ന്ന് പരിശോധനയ്ക്കു വിധേയയാക്കും. പരിശോധന ഉടൻ നടത്തും.

Advertisment

publive-image

ഡോപ്പിങ് ടെസ്റ്റില്‍ മരുന്ന് ഉപയോഗം തെളിഞ്ഞാല്‍ ചൈനീസ് താരത്തെ അയോഗ്യ ആക്കുകയും ഇന്ത്യന്‍ താരത്തിന് സ്വര്‍ണമെഡല്‍ നല്‍കുകയും ചെയ്യും. ഫൈനലിനു മുന്‍പ് എല്ലാ താരങ്ങള്‍ക്കും പരിശോധന നടത്തിയിരുന്നു.

ഇതില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്നാണ് ചൈനീസ് താരത്തില്‍ കൂടുതല്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്. ടോക്കിയോയില്‍ തന്നെ തുടരാനും അധികൃതര്‍ ചൈനീസ് താരത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.

tokyo games 2020
Advertisment