06
Thursday October 2022

ഇന്ത്യയുടെ ഒളിംപിക്സ് ടീമില്‍ ഒന്‍പത് മലയാളികൾ

സ്പോര്‍ട്സ് ഡസ്ക്
Wednesday, July 21, 2021

ടോക്കിയോയിലേക്കുള്ള ഇന്ത്യയുടെ ഒളിംപിക്സ് ടീമില്‍ ഒന്‍പത് മലയാളികളാണുള്ളത്. അത്ലറ്റിക്സ് വിഭാഗത്തില്‍ ഏഴ് പേരും, നീന്തല്‍, ഹോക്കി ഇനങ്ങളില്‍ ഓരോരുത്തരും. സജന്‍ പ്രകാശ് (നീന്തല്‍), കെ.ടി ഇര്‍ഫാന്‍ (നടത്തം), എം ശ്രീശങ്കര്‍ (ലോങ് ജമ്പ്), എം.പി ജാബിര്‍ (ഹര്‍ഡില്‍സ്), പി.ആര്‍ ശ്രീജേഷ് (ഹോക്കി), മുഹമ്മദ് അനസ്, അമോജ് ജേക്കബ്, നോഹ് നിര്‍മല്‍ ടോം, അലക്സ് ആന്റണി (റിലേ)

സജന്‍ പ്രകാശ്

ഒളിംപിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമെന്ന നേട്ടത്തോടെയാണ് ഇടുക്കി സ്വദേശിയായ സജന്‍ പ്രകാശ് ടോക്കിയോയിലേക്ക് തിരിച്ചത്. 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്ട്രോക്കിലാണ് സജന്‍ മത്സരിക്കുന്നത്.

കെ.ടി ഇര്‍ഫാന്‍

ടോക്കിയോ ഒളിംപിക്സിലേക്ക് യോഗ്യത നേടിയ ഇന്ത്യയിലെ ആദ്യ അത്ലീറ്റാണ് കെ.ടി ഇര്‍ഫാന്‍. 20 കിലോ മീറ്റര്ർ നടത്തത്തില്‍ മത്സരിക്കുന്ന ഇര്‍ഫാന്‍ മലപ്പുറം അരീക്കോട് സ്വദേശിയാണ്. 2012 ലണ്ടണ്‍ ഒളിംപിക്സില്‍ ഇര്‍ഫാന്‍ പങ്കെടുത്തിരുന്നു. അന്ന് പത്താം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്ന താരം 2019 മാര്‍ച്ചില്‍ ജപ്പാനില്‍ നടന്ന വാക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ നാലാമതെത്തിയാണ് യോഗ്യത നേടിയത്. ഒരു മണിക്കൂര്‍ 20 മിനിറ്റ് 21 സെക്കന്റാണ് മികച്ച സമയം.

എം. ശ്രീശങ്കര്‍

2018 ലെ ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയതോടെയാണ് എം ശ്രീശങ്കര്‍ ശ്രദ്ധ പിടിച്ചു പറ്റുന്നത്. 2018 ല്‍ തന്നെ ദേശിയ റെക്കോര്‍ഡും തിരുത്തി കുറിക്കാന്‍ ശ്രീശങ്കറിനായി. 8.20 മീറ്റര്‍ ചാടിയായിരുന്നു നേട്ടം. പാട്യാലയില്‍ നടന്ന സീനിയര്‍ ഫെഡറേഷന്‍ മീറ്റില്‍ 8.26 മീറ്റര്‍ ചാടിയാണ് ഒളിംപിക്സിന് യോഗ്യത നേടിയത്.

എം.പി ജാബിര്‍

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിംപിക്സിന് യോഗ്യത നേടുന്ന ആദ്യ പുരുഷ അത്ലറ്റാണ് ജാബിര്‍. ഇതിനു മുന്‍പ് പി.ടി.ഉഷ മാത്രമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പങ്കെടുത്തിട്ടുള്ളത്. പഞ്ചാബിലെ പട്യാലയില്‍ നടന്ന ഇന്റര്‍ സ്റ്റേറ്റ് അത്ലറ്റിക്സില്‍ 49.78 സെക്കന്റില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം നേടിയതാണ് ജാബിറിനെ തുണച്ചത്.

റിലേ ടീമിലെ നാല്‍വര്‍ സംഘം

പുരുഷന്മാരുടെ 4×400 മീറ്റര്‍ റിലേ ടീമിലാണ് മലയാളികളായ അമോജ് ജേക്കബ്, അലക്സ് ആന്റണി, മുഹമ്മദ്, അനസ്, നോഹ് നിര്‍മല്‍ ടോം എന്നിവര്‍. മുഹമ്മദ് അനസ് 2016 റിയോ ഒളിംപിക്സിലെ റിലേ ടീമിന്റെ ഭാഗമായിരുന്നു. കൊല്ലം സ്വദേശിയാണ് മുഹമ്മദ് അനസ്.

കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ് നോഹ് നിര്‍മല്‍ ടോം. സായിയിലൂടെയാണ് നോഹ് ശ്രദ്ധ നേടിയത്. 2019 ലോക അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ 4×400 മീറ്റര്‍ റിലേ ടീമിലും നോഹ് അംഗമായിരുന്നു.

കോട്ടയം സ്വദേശിയായ അമോജ് ജേക്കബ് ഇതുവരെ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടില്ല. ഡല്‍ഹിയില്‍ സ്ഥിര താമാസക്കാരനാണ് അമോജ്. 2017 ലെ ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ റിലേ ടീം അംഗമായിരുന്നു അമോജ്. അന്ന് റിലേ ടീം സ്വര്‍ണം നേടിയിരുന്നു. റിലേയ്ക്ക് പുറമെ 400, 800 മീറ്ററുകളിലും അമോജ് പ്രതിഭ തെളിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ അലക്സ് ആന്റണിയാണ് റിലേ ടീമിലെ നാലാമന്‍. 2019 ലെ ഏഷ്യന്‍ അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ അലക്സ് ആന്റണി പങ്കെടുത്തിരുന്നു.

ശ്രീജേഷെന്ന കാവല്‍ക്കാരന്‍

ഇന്ത്യന്‍ ഹോക്കി ടീമിലെ നിറ സാന്നിധ്യമാണ് പി.ആര്‍ ശ്രീജേഷ്. എറണാകുളം സ്വദേശിയായ ശ്രീജേഷിന്റെ മൂന്നാം ഒളിംപിക്സാണിത്. 2012 ലണ്ടണ്‍, 2016 റിയോ ഒളിംപിക്സുകളിലും ശ്രീജേഷ് ഹോക്കി ടീമിന്റെ ഭാഗമായിരുന്നു.

More News

തെന്നിന്ത്യൻ നായിക താരം ഐശ്വര്യ രാജേഷ് നായികയാകുന്ന പുതിയ ചിത്രം ‘ ഫര്‍ഹാനാ ‘ യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഒരു നാൾ കൂത്ത്, മോൺസ്റ്റർ എന്നീ വ്യത്യസ്ത പ്രമേയ സിനിമകളിലൂടെ ശ്രദ്ധേയനായ നെല്‍സണ്‍ വെങ്കടേശനാണ് സംവിധായകൻ. നെല്‍സണ്‍ വെങ്കടേശൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. സ്ത്രീ പ്രാധാന്യമുള്ള സിനിമയിൽ ‘ഫര്‍ഹാന’ എന്ന കഥാപാത്രമായിട്ടു തന്നെയാണ് ഐശ്വര്യ രാജേഷ് അഭിനയിക്കുന്നത്. മലയാളി താരം അനുമോളും സംവിധായകൻ സെല്‍വരാഘവനും, ജിത്തൻ രമേഷ്,ഐശ്വര്യ ദത്ത എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ […]

തിരുവനന്തപുരം: മുസ്‌ളിംലീഗ് സംസ്ഥാന ഘടകത്തിലെ ചേരിപ്പോരിലിടപ്പെട്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ചേരിതിരിവും ഭിന്നാഭിപ്രായങ്ങളും അവസാനിപ്പിക്കാന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ സാദിഖലി നേതാക്കള്‍ക്ക് അന്ത്യശാസനം നല്‍കി. പോപ്പുലര്‍ ഫ്രണ്ട് നിരോധനം സംബന്ധിച്ച് പാര്‍ട്ടി നേതാക്കളില്‍ നിന്ന് വ്യത്യസ്തമായ പ്രതികരണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പാണക്കാട് സാദിഖലി തങ്ങളുടെ ശാസന. പാര്‍ട്ടിക്ക് ഒറ്റനിലപാട് മാത്രമേ പാടുളളുവെന്നും നിലപാട് പുറത്തുപറയുമ്പോള്‍ ആശയക്കുഴപ്പം ഉണ്ടാകരുതെന്നുമാണ് സാദിഖലി തങ്ങള്‍ നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. നേതാക്കളെ നേരിട്ട് വിളിച്ചുവരുത്തിയും സാദിഖലി നിലപാട് അറിയിച്ചിട്ടുണ്ട്. നേതാക്കളുടെ പ്രതികരണത്തിന് […]

അയർലണ്ട് : ഡബ്ലിൻ സീറോ മലബാർ സഭയുടെ നാവൻ കുർബാന സെൻ്ററിൽ ഇടവക മദ്ധ്യസ്ഥയായ നിത്യസഹായ മാതാവിൻ്റെ തിരുനാളും, ഇടവക ദിനവും സൺഡേ സ്കൂൾ വാർഷികവും ആഘോഷമായി നടന്നു. ഒക്ടോബർ ഒന്നാം തീയതി ശനിയാഴ്ച നാവൻ ജോൺസ്ടൗൺ നേറ്റിവിറ്റി ദേവാലയ അങ്കണത്തിൽ ഫാ. റോയ് വട്ടക്കാട്ട് കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചതോടെ തിരുനാളിനു തുടക്കമായി.   ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് സീറോ മലബാർ സഭ അയർലണ്ട് നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലെമൻ്റ് പാടത്തിപറമ്പിൽ മുഖ്യകാർമ്മികനായിരുന്നു.  ഫാ. ജോസഫ് […]

കൊച്ചി: വടക്കഞ്ചേരിയിൽ അപകടത്തിൽ മരിച്ച അഞ്ചു വിദ്യാർഥികളുടെയും മൃതദേഹങ്ങൾ മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളില്‍ വൈകിട്ട് മൂന്നുമണിയോടെ പൊതുദർശനത്തിന് എത്തിച്ചു. പ്രിയ വിദ്യാർഥികളുടെ വിയോഗത്തിൽ ദുഃഖം താങ്ങാനാകാതെ കലാലയം കണ്ണീരണിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉള്‍പ്പെടെ അന്ത്യാഞ്ജലി അർപ്പിച്ചു. മരിച്ച അധ്യാപകന് കോവിഡ് സ്ഥിരീകരിച്ചതിനാൽ മൃതദേഹം പൊതുദർശനത്തിന് എത്തിച്ചില്ല. കുരുന്നുകളുടെയും അവരുടെ പ്രിയപ്പെട്ട അധ്യാപകന്റെയും വേർപാടിന്റെ പശ്ചാത്തലത്തിൽ മുളന്തുരുത്തിയും തിരുവാണിയൂരും ഹർത്താൽ ആചരിക്കുകയാണ്. ഉച്ചയ്ക്കു ശേഷം ഇവിടെ കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. മരിച്ചവർ എല്ലാവരും തന്നെ ഈ […]

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായ ഹീറോ ഇലക്ട്രിക് ഹൈദരാബാദിലെ ആറാമത് ഡീലർഷിപ് ഉദ്‌ഘാടനം ചെയ്‌തു. കുക്കട്ട്പള്ളി അങ്കൂർ മോട്ടോഴ്‌സുമായി സഹകരിച്ചാണ് പുതിയ ഡീലർഷിപ്പിന് തുടക്കം കുറിച്ചിരിക്കുന്നത്. ഹൈദരാബാദിൽ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആവശ്യം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഹീറോയുടെ നീക്കം. ഉപഭോക്താക്കൾക്ക് പെട്ടെന്ന് എത്തിപ്പെടാൻ സാധിക്കുന്ന ഓട്ടോമൊബൈൽ ഹബ്ബിലാണ് പുതിയ ഡീലർഷിപ് തുറന്നിരിക്കുന്നത്. ഹീറോ ഇലക്ട്രിക് വിദഗ്‌ധരുടെ പ്രത്യേക മേൽനോട്ടവും ഇവിടെയുണ്ടാകും. സെയിൽസും സർവീസുമടക്കം ഉപഭോക്താക്കൾക്ക് വേണ്ട സേവനങ്ങൾ മികച്ച രീതിയിൽ ലഭ്യമാക്കാനുള്ള എല്ലാ […]

ന്യൂഡൽഹി: പാലക്കാട്ടെ ബസ് അപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതി ദ്രൗപദി മുർമുവും ദുഃഖം രേഖപ്പെടുത്തി. ‘‘സ്കൂൾ കുട്ടികളുടെയും മറ്റും വിലപ്പെട്ട ജീവനുകൾ നമുക്ക് നഷ്ടമായിരിക്കുന്നു. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുകയാണ്. പരുക്കേറ്റവർ അതിവേഗം സുഖംപ്രാപിക്കട്ടെ’’ – രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.

തിരുവനന്തപുരം: പോലീസുദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ട് അടക്കം നിരോധിത തീവ്രവാദ സംഘടനകളുമായുള്ള ബന്ധം കണ്ടെത്താൻ നടപടി തുടങ്ങി പോലീസ് നേതൃത്വം. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന പോലീസുകാരുടെ പ്രവർത്തനങ്ങൾ രഹസ്യമായി നിരീക്ഷിക്കാൻ ഇന്റലിജൻസ് വിഭാഗത്തെ ചുമതലപ്പെടുത്തി. ഇവരുടെ ഫോൺ വിവരങ്ങളടക്കം പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. പോലീസുദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് എൻ.ഐ.എ നേരത്തേ പോലീസ് മേധാവിക്ക് വിവരം നൽകിയിരുന്നു. രാജ്യത്തു നിരോധിച്ച പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളുമായി ബന്ധമുള്ള പോലീസുകാരുടെ നീക്കങ്ങളാണ് പോലീസ് ഇന്റലിജൻസ്, സ്‌പെഷൽ ബ്രാഞ്ച് […]

വൺപ്ലസ് ബഡ്സ് പ്രോ 2 വിന്റെ സ്പേസിഫിക്കേഷനുകൾ ചോർന്നു. ഇതനുസരിച്ച് വയർലെസ് സ്റ്റീരിയോ (TWS) ഇയർഫോണുകളെ കുറിച്ച് മികച്ചൊരു ഐഡിയ ലഭ്യമാകും. ഇയർബഡുകൾ 11 എംഎം, 6 എംഎം ഡ്യുവൽ ഓഡിയോ ഡ്രൈവറുകൾ അവതരിപ്പിക്കും. കൂടാതെ അഡാപ്റ്റീവ് ആക്റ്റീവ് നോയ്സ് ക്യാൻസലേഷനുള്ള (ANC)  സപ്പോർട്ടോടെ വരികയും ചെയ്യും. ഇതുവരെയുള്ള പ്രീമിയം TWS ഇയർഫോണുകളായി കമ്പനി  വൺപ്ലസ് ബഡ്‌സ് പ്രോ 2021 ഓഗസ്റ്റിൽ അവതരിപ്പിച്ചിരുന്നു. ടിപ്സ്റ്റര്‌‍ സ്റ്റീവ് ഹെമ്മർസ്റ്റ ഓഫർ  (Twitter @OnLeaks) ആണ് പ്രൈസ്ബാബയുമായി സഹകരിച്ച് വൺപ്ലസ് […]

എറണാകുളം: വടക്കഞ്ചേരിയില്‍ വച്ച് അര്‍ദ്ധരാത്രിയിലുണ്ടായ വാഹനാപകടത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി കോടതി. ഇന്ന് മുതല്‍ ഒരു വാഹനത്തിലും ഫ്ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. അങ്ങനെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടു. വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്വമേധയാ കേസെടുക്കവേയാണ് കോടതി ഇന്ന് മുതല്‍ ഇവയുടെ ഉപയോഗം നിരോധിച്ച് കൊണ്ട് ഉത്തരവിട്ടത്. അപകടത്തെക്കുറിച്ച് പൊലീസും മോട്ടോര്‍ വാഹന വകുപ്പും വിശദീകരണം നല്‍കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. കേസ് വീണ്ടും ഉച്ചയ്ക്ക് 1.45ന് […]

error: Content is protected !!