സ്പോർട്സ് വാർത്തകൾ

ടോക്യോ ഒളിമ്പിക്‌സില്‍ ഷൂട്ടിംഗ് റേഞ്ചില്‍ ഇന്ത്യയ്ക്ക് വീണ്ടും നിരാശ; ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന സൗരഭ് ചൗധരി- മനു ഭാക്കര്‍ സംഖ്യം പുറത്തായി

സ്പോര്‍ട്സ് ഡസ്ക്
Tuesday, July 27, 2021

ടോക്യോ ഒളിമ്പിക്‌സില്‍ ഷൂട്ടിംഗ് റേഞ്ചില്‍ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന സൗരഭ് ചൗധരി- മനു ഭാക്കര്‍ സംഖ്യം പുറത്തായി. രാവിലെ നടന്ന പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ രാജ്യത്ത് സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷയാണ് ഫൈനല്‍ കാണാതെ പുറത്തായത്.

ആദ്യ റൗണ്ടില്‍ 582 പോയന്റുമായി ഒന്നാമതായാണ് സൗരഭ്- മനു സഖ്യം രണ്ടാം റൗണ്ടിലേക്കെത്തിയത്. പക്ഷേ ഫൈനല്‍ ബര്‍ത്തിനുള്ള മത്സരത്തില്‍ 380 പോയന്റുമായി സഖ്യം ഏഴാം സ്ഥാനത്തേക്ക് പോകുകയായിരുന്നു.

അതേസമയം ഈ ഇനത്തില്‍ മത്സരിച്ച അഭിഷേക് വര്‍മ്മ-യശസ്വിനി ദേശ്വാള്‍ സഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുകയും ചെയ്തിരുന്നു.

×