Advertisment

ടോക്യോയില്‍ വെള്ളിത്തിളക്കത്തില്‍ രവികുമാര്‍ ദഹിയ; വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ദീപക് പുനിയക്ക് തോല്‍വി

New Update

publive-image

ടോക്യോ: ഒളിമ്പിക് ഗുസ്തിയില്‍ ഇന്ത്യക്ക് വെള്ളി മെഡല്‍. പുരുഷന്‍മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരം രവി കുമാര്‍ ദഹിയക്ക് ഫൈനലില്‍ തോല്‍വി. റഷ്യന്‍ ഒളിമ്പിക് കമ്മിറ്റി താരം സോര്‍ ഉഗ്യുവിനോട് പൊരുതിത്തോറ്റു. ടെക്‌നിക്കല്‍ പോയിന്റില്‍ മുന്നിട്ടുനിന്ന സോര്‍ ഉഗ്യു 7-4നാണ് വിജയിച്ചത്.

അതേസമയം, 86 കിലോ വിഭാഗത്തില്‍ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ ദീപക് പുനിയ തോറ്റു. സാന്‍ മരിനോയുടെ മൈലെസ് നാസെം അമിനാണ് ഇന്ത്യന്‍ താരത്തെ പരാജയപ്പെടുത്തി മെഡല്‍ നേടിയത്. 4-2 എന്ന സ്‌കോറിനായിരുന്നു ദീപക്കിന്റെ തോല്‍വി. അവസാന 10 സെക്കന്‍ഡിനിടയിലെ നീക്കത്തില്‍ മൈലെസ് നാസെം മുന്നിലെത്തുകയായിരുന്നു.

Advertisment