ന്യൂഡല്‍ഹി: രാജ്യത്ത് ദേശീയപാത അതോറിറ്റി ടോള്‍ പിരിവ് പുനഃരാരംഭിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന പിരിവാണ് പുനഃരാരംഭിച്ചത്.
/sathyam/media/post_attachments/HPHMLbM5dYQLYtzZMLWn.jpg)
രാജ്യതലസ്ഥാനത്തും കര്‍ണാടകം ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും തിങ്കളാഴ്ച പുലര്‍ച്ചെ തന്നെ ടോള്‍ പിരിവ് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
കോവിഡ് വ്യാപനത്തോതില്‍ ഗണ്യമായ കുറവില്ലെങ്കിലും 20ാം തീയതി മുതല്‍ ചില ഇളവുകള്‍ നല്‍കും എന്ന് നേരത്തെ വന്ന അറിയിപ്പിനെ അധികരിച്ചാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.