മോട്ടേറ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് നരേന്ദ്ര മോദി സ്‌റ്റേഡിയം എന്ന് പേര് നല്‍കിയതിനെ പരിഹസിച്ച്  ടോം ഹോളണ്ട്; സ്‌പൈഡര്‍ മാന്‍ 3 സിനിമ ബാന്‍ ചെയ്യണമെന്ന് ആവശ്യം;  നടന്‍ ടോം ഹോളണ്ടിനു നേരെ ബിജെപി- ആര്‍എസ്എസ് അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും വ്യാപക സൈബര്‍ ആക്രമണം; പക്ഷേ ആളുമാറിപ്പോയി !

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Friday, February 26, 2021

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി പരിഹസിച്ചെന്ന പേരില്‍ ഹോളിവുഡ് നടന്‍ ടോം ഹോളണ്ടിനു നേരെ ബിജെപി- ആര്‍എസ്എസ് അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും വ്യാപക സൈബര്‍ ആക്രമണം.

മോട്ടേറ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് നരേന്ദ്ര മോദി സ്‌റ്റേഡിയം എന്ന് പേര് നല്‍കിയതിനെ പരിഹസിച്ച് കൊണ്ട് ടോം ഹോളണ്ട് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റാണ് വിവാദത്തിന് കാരണമായത്. യഥാര്‍ത്ഥത്തില്‍ ഇംഗ്ലീഷ് എഴുത്തുകാരനും ക്രിക്കറ്ററുമായ ടോം ഹോളണ്ട് എന്ന വ്യക്തിയാണ് ട്വീറ്റ് ചെയ്തത്.

എന്നാല്‍ ഹോളിവുഡ് നടന്‍ ടോം ഹോളണ്ടാണ് ട്വീറ്റ് ചെയ്തതെന്ന് കരുതി ഇദ്ദേഹത്തിന് നേരെയാണ് സൈബര്‍ ആക്രമണം ഉണ്ടായത്. നടന്‍ നായകനായി പുറത്തിറങ്ങാനിരിക്കുന്ന സ്‌പൈഡര്‍ മാന്‍ 3 സിനിമ ബാന്‍ ചെയ്യണമെന്ന് പറഞ്ഞാണ് പ്രചാരണം നടന്നത്.

ബോയ്‌കോട്ട് സ്‌പൈഡര്‍മാന്‍ എന്ന ഹാഷ് ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിംഗായി. ടോം ഹോളണ്ട് അന്താരാഷ്ട്ര ഗൂഡാലോചനയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നു. ഇതിനിടെ ട്വീറ്റ് ചെയ്ത ഹോളണ്ട് ഇതല്ലെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടി.

×