തക്കാളിച്ചെടിയിലെ തണ്ട് അഴുകല്‍ എങ്ങനെ പരിഹരിക്കാം

Sunday, May 23, 2021

കര്‍ഷകരെ ഏറെ വലയ്ക്കുന്നതാണ് തക്കാളിച്ചെടിയില്‍ ഉണ്ടാകുന്ന ഇലപ്പുള്ളി, തണ്ട് അഴുകല്‍രോഗങ്ങള്‍ . ചെടി പെട്ടെന്നു നശിച്ചു പോകാന്‍ ഇവ കാരണമാകും. ഇതിനുള്ള ജൈവ രീതിയിലുള്ള പരിഹാരംകാണാം.

 

തണ്ടു ചീയല്‍

ഇലകളിലും തണ്ടിലും കറുത്ത പാടുകള്‍ ഉണ്ടാകുന്നു. രോഗം കൂടുന്നതനുസരിച്ച് ഇലകള്‍ മുഴുവന്‍ വ്യാപിച്ച് കരിയുകയും ചെയ്യുന്നതാണ് ലക്ഷണം.

നിയന്ത്രണം

1. മണ്ണില്‍ കുമ്മായം ചേര്‍ത്ത് പുളിപ്പുരസം മാറ്റിയശേഷം കൃഷി ചെയ്യുക.
2. ്രൈടക്കോഡര്‍മ്മ സമ്പുഷ്ട ജൈവവളം തടത്തില്‍ ചേര്‍ക്കുക.
3. രണ്ടാഴ്ചയിലൊരിക്കല്‍ ജീവാമൃതം/ ചാണകസ്ലറി പ്രയോഗിക്കുക.
4. പത്ത് കിലോ ജൈവവളത്തില്‍ ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക് അല്ലെങ്കില്‍ ആവണക്കിന്‍ പിണ്ണാക്ക് ചേര്‍ത്ത ശേഷം നടുക.
5. ഇലകളിലും തണ്ടിലും സ്യൂഡോമോണസ് 10 ഗ്രാം പൊടി/ 5 മില്ലി ദ്രവം , ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ ചേര്‍ത്ത് സ്‌പ്രേ ചെയ്യുക.

×