പൂക്കള്‍ കൊഴിയാതെ തക്കാളി കുലകളായി കായ്ക്കാന്‍ ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി!

സത്യം ഡെസ്ക്
Tuesday, August 4, 2020

തക്കാളിയില്ലാത്ത രസവും സാമ്പാറും ചിന്തിക്കാനാകുമോ.അടുക്കളയിലെ പ്രധാന നേതാവാണ്‌
കക്ഷി. തക്കാളി ചെടിയുടെ പൂക്കള്‍ കൊഴിയുന്നത് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. ചെടി നന്നായി വളര്‍ന്ന് പൂവിടും എന്നാല്‍ കായ് പിടുത്തമില്ലാതെ കൊഴിഞ്ഞു പോകുന്നത് വലിയ നിരാശയാണ് കര്‍ഷകര്‍ക്കുണ്ടാക്കുക. ഇതിനുള്ള പ്രതിവിധികള്‍ നോക്കാം.

തക്കാളിച്ചെടിക്ക് താങ്ങു കൊടുക്കേണ്ടത് അത്യാവശ്യമാണ്. ചെടി വളരുന്ന ഘട്ടത്തില്‍ താങ്ങുപയോഗിച്ച് ചെടിയുമായി ബന്ധിപ്പിക്കണം. ടെറസിലാണെങ്കില്‍ നല്ല വെയിലുള്ള സ്ഥലത്ത് തക്കാളി നടുന്നതാണ് നല്ലത്. ഗ്രോബാഗില്‍ വെള്ളം കെട്ടിക്കിടക്കാതെ സൂക്ഷിക്കുകയും വേണം. എന്നാല്‍ പൂക്കള്‍ കൊഴിയുന്നത് കുറച്ചൊക്കെ നിയന്ത്രിക്കാം.

തക്കാളിയുടെ പൂക്കള്‍ കൊഴിയാനുള്ള പ്രധാന കാരണം സൂക്ഷ്മമൂലകങ്ങളുടെ അഭാവമാണ്. വിവിധ തരം മൈക്രോന്യൂട്രിയന്റ് മാര്‍ക്കറ്റില്‍ ലഭിക്കും. അയണ്‍, ബോറോണ്‍, സിങ്ക്, മഗ്‌നീഷ്യം, കാല്‍സ്യം എന്നിവ അടങ്ങിയതാണ് സൂക്ഷ്മ മൂലകങ്ങള്‍. മൈക്രോന്യൂട്രിയന്റ് അഞ്ച് മില്ലി ലിറ്റര്‍ എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടിയില്‍ തളിക്കുക.

ചെടിയുടെ വളര്‍ച്ചാ ഘട്ടത്തിലും പൂവിടുന്ന സമയത്തുമാണ് ഇങ്ങനെ ചെയ്യേണ്ടത്. പൂക്കള്‍ കൊഴിയുന്നത് നല്ല പോലെ നിയന്ത്രിക്കാന്‍ ഈ പ്രയോഗം സഹായിക്കും.

×