/sathyam/media/post_attachments/RK0PpD9CGHhqjH5Rpqy4.jpg)
മുണ്ടക്കയം: പൂഞ്ഞാർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.ടോമി കല്ലാനിയുടെ കോരുത്തോട് പഞ്ചായത്തിലെ പര്യടനം ഇന്നലെ നടന്നു. മുന്നോലി ടൗണിൽ നിന്നും വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ തുറന്ന വാഹനത്തിലായിരുന്നു പര്യടനം.
/sathyam/media/post_attachments/n9rZIO6NLFBrzzkcLEzO.jpg)
കോരുത്തോട് പഞ്ചായത്തിലെ 13 വാർഡുകളെയും കേന്ദ്രീകരിച്ചുള്ള കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് യുഡിഎഫ് സാരഥി ഉറപ്പുനൽകി.
/sathyam/media/post_attachments/uz8oXDbCUk8Hfr4rXSEf.jpg)
കോരുത്തോട് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ആദ്യ പരിഗണന നൽകും. കഴിഞ്ഞ 40 വർഷമായി മണ്ഡലത്തിൽ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരമാവേണ്ടതുണ്ട്.
/sathyam/media/post_attachments/OCeIJJb7BdU05bw5Gr7Z.jpg)
വലിയ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുന്ന ജനപ്രതിനിധി നാടിൻ്റെ ശാപമാണ്. വികസനത്തിന് പകരം സാമുദായിക ധ്രുവീകരണമുണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
/sathyam/media/post_attachments/k90UKuOpEn9zD1KtbPsN.jpg)
ഇത്തരം നീക്കങ്ങൾക്ക് എതിരെ നാം ഐക്യപ്പെടണമെന്നും ടോമി കല്ലാനി പറഞ്ഞു. സജി കൊട്ടാരത്തിൽ , നമേഷ് കോയ, ജാൻസി സാബു തോമസ് ചാക്കോ ,പി യു എബ്രഹാം ,അനിയൻ മാത്യു എന്നിവർ പ്രസംഗിച്ചു.