കോട്ടയം: നാല് വോട്ടിന് വേണ്ടി പൂഞ്ഞാറില്‍ പിസി ജോര്‍ജ് മതങ്ങളെ ഭിന്നിപ്പിക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടോമി കല്ലാനി. പൂഞ്ഞാറിലെ സംഘര്‍ഷങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
/sathyam/media/post_attachments/HxKw7kJnOE5p6FHmZf1q.jpg)
നല്ല ശുഭപ്രതീക്ഷയുണ്ട്. യുഡിഎഫ് വന്‍ വിജയം നേടും. ജനങ്ങള്‍ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. എല്‍ഡിഎഫ് ദുര്‍ഭരണം അവസാനിക്കണം. ഇവിടത്തെ എംഎല്‍എയുടെ വികസന വിരുദ്ധ നയത്തിന് അറുതി വരുത്തണമെന്നും ടോമി കല്ലാനി പറഞ്ഞു.
കഴിഞ്ഞ തവണ കെട്ടിവെച്ച പൈസ പോയ മുന്നണിയാണ് എല്‍ഡിഎഫ്. അതില്‍ നിന്നും മാറ്റമുണ്ടാകുമെന്ന് തോനുന്നില്ല. രണ്ടാം സ്ഥാനത്തിന് വേണ്ടി പിസി ജോര്‍ജും എല്‍ഡിഎഫും ഏറ്റുമുട്ടുകയാണെന്നും ടോമി കല്ലാനി പറഞ്ഞു.
താന്‍ ജനിച്ച മണ്ണാണിത്. ഇവിടെയുണ്ടാകുന്ന സംഘര്‍ഷം കൃത്രിമമായി ഉണ്ടാക്കുന്നതാണ്. നാല് വോട്ട് ലഭിക്കുന്നതിന് വേണ്ടി ആളുകളെ സമുദായപരമായി ഭിന്നിപ്പിക്കുന്നതിന് വേണ്ടി പിസി ജോര്‍ജ് കാണിക്കുന്ന നിന്ദ്യമായ നീക്കമാണ് നടക്കുന്നത്. അതൊന്നും പൂഞ്ഞാറ്റില് വിലപ്പോവില്ലെന്നും ടോമി കല്ലാനി പറഞ്ഞു.