ടോണി മോറിസണ്‍ അന്തരിച്ചു; സാഹിത്യ നോബല്‍ നേടിയ ആദ്യ കറുത്തവര്‍ഗക്കാരി

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Tuesday, August 6, 2019

ന്യൂയോര്‍ക്ക്: സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ആദ്യത്തെ കറുത്ത വര്‍ഗക്കാരി ടോണി മോറിസണ്‍ (88) അന്തരിച്ചു. മോറിസണിന്റെ പ്രസാധകരായ നോഫ് ആണ് മരണ വാര്‍ത്ത ലോകത്തെ അറിയിച്ചത്.

ന്യൂയോര്‍ക്കിലെ മോണ്ട്ഫിയോര്‍ മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം.ബിലവ്ഡ് എന്ന നോവലിലൂടെയാണു ടോണി ലോക പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ഈ നോവല്‍ 1988-ല്‍ പുലിറ്റ്‌സര്‍, അമേരിക്കന്‍ ബുക് പുരസ്‌കാരങ്ങളും 1993-ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരവും നേടി. 2015-ല്‍ പ്രസിദ്ധീകരിച്ച ഗോഡ് ഹെല്‍പ് ദി ചൈല്‍ഡ് ആണ് അവസാന പുസ്തകം. ലേഖിക, എഡിറ്റര്‍, അധ്യാപിക എന്നീ നിലകളില്‍ പ്രശസ്തയായിരുന്നു.

×