കൊച്ചിയിൽ നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമിച്ച അഞ്ചംഗ സംഘം അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, January 19, 2020

കൊച്ചി: നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമിച്ച അഞ്ചംഗ സംഘം അറസ്റ്റില്‍. കൊച്ചിയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. അഞ്ച് നക്ഷത്ര ആമകളെയും ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തി. വൈറ്റിലയിലെ ഹോട്ടലില്‍ നിന്നാണ് ആമകളുമായി അഞ്ച് പേര്‍ വനംവകുപ്പ് പെരുമ്ബാവൂര്‍ റേഞ്ച് ഫ്ളയിങ്ങ് സ്ക്വാ‍ഡിന്റെ പിടിയിലായത്.

തമിഴ്നാട് സ്വദേശികളായ മധു, ഭാസ്കര്‍, ഇളങ്കോവന്‍, ആന്‍ഡ്രൂ, തൃശൂര്‍ കട്ടക്കാമ്ബാല്‍ സ്വദേശി എംജെ ജിജി എന്നിവരാണ് അറസ്റ്റിലായത്. ജിജിക്കൊപ്പം ആമയെ വാങ്ങാന്‍ പദ്ധതിയിട്ടതായി സംശയിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശം അമലിനായി അന്വേഷണം തുടരുകയാണ്. തമിഴ്നാട്ടില്‍ നിന്നാണ് ആമകളെ കൊച്ചിയിലെത്തിച്ചത്.

 

 

×