Advertisment

പീഡനം ഒതുക്കല്‍ വിവാദം: എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവച്ചാല്‍ പകരം മന്ത്രിയാകേണ്ട തോമസ് കെ തോമസിന്‍റെ പിന്‍ബലമുണ്ടോയെന്ന സംശയം ? എന്‍സിപിയില്‍ പൊട്ടിത്തെറി ഉറപ്പായി ?

New Update

publive-image

Advertisment

കൊല്ലം: പിഡന പരാതി ഒതുക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെടല്‍ നടത്തിയെന്ന വിവാദത്തിനിടെ എന്‍സിപിയിലും പൊട്ടിത്തെറിക്ക് സാധ്യത. മന്ത്രിക്കെതിരായ വിവാദങ്ങള്‍ക്ക് പിന്നില്‍ പാര്‍ട്ടിയിലെ പ്രബലന്‍റെ ഇടപെടല്‍ ഉണ്ടെന്ന ആരോപണമാണ് എന്‍സിപിയില്‍ വിവാദമാകുന്നത്.

മന്ത്രി എ.കെ ശശീന്ദ്രന് രാജിവയ്ക്കേണ്ടി വന്നാല്‍ പകരം മന്ത്രിസ്ഥാനത്തിന് സാധ്യത കല്‍പിക്കുന്ന എന്‍സിപിയുടെ രണ്ടാം എംഎല്‍എ തോമസ് കെ തോമസിനെ ലക്ഷ്യമിട്ടാണ് ശശീന്ദ്രന്‍ പക്ഷത്തിന്‍റെ ആരോപണം. തോമസ് കെ തോമസ് പരസ്യമായി മന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രഹസ്യമായി ഇദ്ദേഹം വിവാദം കൊഴുപ്പിക്കാനും മന്ത്രിക്ക് സമ്മര്‍ദ്ദമുണ്ടാക്കാനും ശ്രമിക്കുന്നുവെന്നാണ് ശശീന്ദ്രന്‍ പക്ഷത്തിന്‍റെ ആരോപണം.

സംഭവത്തില്‍ ചില ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന കാര്യത്തില്‍ ഇടതുമുന്നണിക്കും തര്‍ക്കമില്ല. മന്ത്രിയുടെ രാജിക്ക് തക്കവിധമുള്ള ഗൗരവം സംഭവത്തിനുള്ളതായി സിപിഎമ്മോ ഇടതു മുന്നണിയോ കരുതുന്നില്ല.

എന്നാല്‍ വ്യാഴാഴ്ച മുതല്‍ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ ശശീന്ദ്രന്‍റെ രാജിക്കായി സഭയില്‍ പ്രതിപക്ഷ മുറവിളി ഉയരുമെന്നുറപ്പായി. രാവിലെ തലസ്ഥാനത്തെത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പിഡനക്കേസ് ഒതുക്കാന്‍ ശ്രമിച്ച മന്ത്രി നാളെ സഭയിലുണ്ടാകരുതെന്ന മുന്നറിയിപ്പാണ് സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്.

ncp
Advertisment