Advertisment

ഗോവയും രാജസ്ഥാനും കര്‍ണാടകയുമൊക്കെ സഞ്ചാരികള്‍ക്കായി വാതില്‍ തുറക്കുമ്പോള്‍ അടച്ചുപൂട്ടി കേരളം ! സഞ്ചാരികള്‍ വന്നാല്‍ ക്വാറെന്റൈന്‍ നിര്‍ബന്ധ സര്‍ക്കാര്‍ നിലപാട് വിനോദസഞ്ചാരമേഖലയ്ക്ക് തിരിച്ചടി ? സര്‍ക്കാര്‍ നിലപാടില്‍ അയവ് വേണമെന്ന ആവശ്യം ശക്തം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: കോവിഡ് 19 സമ്മാനിച്ച പേടിയും നിരാശയും നിറച്ച ലോക്ക്ഡൗണ്‍ കാലത്തിനു ശേഷം നിറമുള്ള കാഴ്ചകളിലേക്കുള്ള യാത്രയിലാണ് രാജ്യത്തെങ്ങുമുള്ള ടൂറിസം മേഖല.

സഞ്ചാരികള്‍ക്കായി വിലകിഴിവും ആകര്‍ഷകമായപാക്കേജുമൊക്കെ ഒരുക്കിയിരിക്കുകയാണ് ഹോട്ടലുകളും റിസോര്‍ട്ടുകളുമൊക്കെ. ഗോവയും രാജസ്ഥാനും കര്‍ണാടകയുമൊക്കെ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങിക്കഴിഞ്ഞു.

publive-image

പക്ഷേ ടൂറിസത്തിന്റെ സാധ്യതകള്‍ ഏറെ പ്രയോജനപ്പെടുത്തേണ്ട കേരളത്തിലേ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ ഇനിയും അടച്ചുപ്പൂട്ടി മുമ്പോട്ടു പോകുകയാണ് സര്‍ക്കാര്‍. കേരളത്തിലേക്ക് സഞ്ചാരികള്‍ ഉടനൊന്നും വരേണ്ടെന്നു തന്നെയാണ് സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം.

കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ക്വോറന്റൈന്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം തന്നെയാണ് വിനോദ സഞ്ചാരത്തിന് ഏറെ തിരിച്ചടിയാകുക. കുറഞ്ഞ ദിവസങ്ങള്‍ മാത്രം കേരളത്തില്‍ ചിലവഴിക്കാനെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ കൂടി ഏര്‍പ്പെടുത്തുന്നത് സഞ്ചാരികളെ അകറ്റുകയാണ്.

publive-image

നിലവില്‍ ടൂറിസം മേഖലയോട് അനുബന്ധമായി പ്രവര്‍ത്തിക്കുന്നതെല്ലാം കോവിഡിന്റെ പശ്ചാത്തലത്തില്‍ തകര്‍ന്നുകിടക്കുകയാണ്. ടാക്‌സി, കച്ചവടം തുടങ്ങി ചെറുകിട മേഖലകളും തകര്‍ച്ചയിലാണ്. വിനോദ സഞ്ചാരം പുനരാംഭിച്ചാല്‍ ഈ അനുബന്ധ മേഖലകളും സജീവമാകും.

2019ല്‍ കേരളത്തിലെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിരുന്നു. മൂപ്പത്തിയാറായിരം കോടി രൂപയാണ് വിനോദസഞ്ചാരമേഖലയില്‍ നിന്നും കേരളത്തിന് ലഭിച്ചത്.

പക്ഷേ 2020ല്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഒരു സീസണ്‍ (ജനുവരി- മാര്‍ച്ച്, ഏപ്രില്‍-ആഗസ്റ്റ്) പൂര്‍ണമായും കോവിഡ് കവര്‍ന്നു. പക്ഷേ സാധ്യതകള്‍ എല്ലാവരും അവസരമാക്കി മാറ്റി കോവിഡിനൊപ്പം ജീവിക്കാന്‍ തുടങ്ങുമ്പോഴാണ് കേരളം മുഖം തിരിക്കുന്നത്.

publive-image

അതേസമയം കേരളത്തിന്റെ ഈ മുഖം തിരിക്കല്‍ പ്രയോജനപ്പെടുത്തുകയാണ് ഗോവയടക്കമുള്ള സംസ്ഥാനങ്ങള്‍. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടാണ് ഇവിടങ്ങളിലൊക്കെ സഞ്ചാരികള്‍ക്കായി വാതില്‍ തുറന്നത്. ആദ്യ ദിനങ്ങളില്‍ ഇവിടൊക്കെ വളരെയധികം സഞ്ചാരികളും എത്തുന്നുണ്ട്.

കോവിഡിനെ നേരിടാന്‍ അടച്ചുപൂട്ടല്‍ ഒരു ഫലപ്രദമായ മാര്‍ഗ്ഗമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. സര്‍ക്കാര്‍ ഇനിയെങ്കിലും അതിനു തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് വിനോദ സഞ്ചാരത്തെ ആശ്രയിച്ച് ജീവിക്കുന്ന അരക്കോടിയിലേറെ ജനത.

tourism
Advertisment