കേരളം

അസമിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

Tuesday, June 15, 2021

കൊച്ചി: ഇതരസംസ്ഥാനങ്ങളിലെ തൊഴിലാളികളുമായി അസമിലേക്ക് പോയി തിരിച്ചു വരാനാവാതെ അവിടെ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്താണ് (26) അസമിലെ ന​ഗോറയിൽ കുടുങ്ങി പോയ ടൂറിസ്റ്റ് ബസിനുള്ളിൽ ആത്മഹത്യ ചെയ്തത്.

ഏപ്രിൽ 7ന് പെരുമ്പാവൂരിൽനിന്നാണു ബസ് അസമിലേക്ക് പുറപ്പെട്ടത്. നഗോൺ എന്ന സ്ഥലത്താണ് ബസ് കുടുങ്ങി കിടന്നത്. നിരവധി ബസുകളാണ് ഒന്നര മാസമായി അസമിൽ കുടുങ്ങി കിടക്കുന്നത്. മേപ്പയൂർ മഠത്തിൽ കുളങ്ങര മീത്തൽ പരേതനായ ബാലകൃഷ്ണന്റെയും ഗീതയുടെയും മകനാണ് അഭിജിത്ത്. സഹോദരി മേഘ.

×