Advertisment

ടൂറിസ്റ്റ് ബസിലെ ഫാനും ലൈറ്റും നന്നാക്കുന്നതിനിടെ ഷോക്കേറ്റ് ഡ്രൈവർ മരിച്ചു ; സംഭവം റാന്നിയില്‍

New Update

റാന്നി : ടൂറിസ്റ്റ് ബസിലെ ഫാനും ലൈറ്റും നന്നാക്കുന്നതിനിടെ ഷോക്കേറ്റ് ഡ്രൈവർ വൃന്ദാവനം പൊങ്ങനാമണ്ണിൽ ബിനു രാജൻ (48) മരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2 മണിയോടെ ഇട്ടിയപ്പാറ കോളജ് റോഡിനോടു ചേർന്നുള്ള വിസ്മയ ടൂറിസ്റ്റ് ബസിന്റെ ഷെഡിലാണ് സംഭവം. സഹായിക്കൊപ്പം നിന്ന് പണി ചെയ്യുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു.

Advertisment

publive-image

ബസിൽ ഘടിപ്പിച്ചിരുന്ന ഇൻവർട്ടറിൽ നിന്നാണ് വൈദ്യുതി എടുത്തിരുന്നത്. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

പത്തനാപുരം കുറുമ്പകര അയനവിള തറയിൽ കുടുംബാംഗമായ ബിനു വൃന്ദാവനത്താണ് താമസം. ഭാര്യ: മിനി. മക്കൾ: നിധുൻ, നിധുന.

Advertisment