ചെങ്കടല്‍ ദീപില്‍ വിനോദ സഞ്ചാര കേന്ദ്രം, രൂപരേഖ പുറത്ത് വിട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍.

New Update

റിയാദ്: ചെങ്കടലിലെ ദ്വീപുകളില്‍ സൗദി അറേബ്യ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നു. റെഡ്‌സീ പദ്ധതിക്ക് കീഴില്‍ നിര്‍മിക്കുന്ന ലോകത്തിലെ ഏറ്റവും മനോഹര ദ്വീപ് റിസോര്‍ട്ടുക ളുടെ ഡിസൈന്‍ പുറത്തുവിട്ടു. ‘കോറല്‍ ബ്ലും’ എന്ന പേരുള്ള ദ്വീപ് റിസോര്‍ട്ടുകളുടെ നിര്‍മാണ രൂപരേഖ സൗദി കിരീടാവകാശിയും റെഡ്‌സീ വികസന കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരാനാണ് പുറത്തിറക്കിയത്.

Advertisment

publive-image

ബ്രിട്ടീഷ് കമ്പനിയായ ഫോസ്റ്റര്‍ ആണ് ഡിസൈന്‍. വിസ്മയകരമായ ആഡംബര റിസോര്‍ട്ടുകളാണ് ദ്വീപുകളില്‍ നിര്‍മിക്കുന്നത്. പ്രകൃതിയോട് ഇ-ണങ്ങുന്ന നിര്‍മാണ രീതിയാണ് സ്വീകരിക്കുന്നത്. ചെങ്കടലിലെ ശുറൈറ ദ്വീപിലാണ് കോറല്‍ ബ്ലും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പണിയുന്നത്.

publive-image

ഈ ദ്വീപുകളുടെ ജൈവവൈവിധ്യങ്ങള്‍ പരിഗണിച്ചാണ് റിസോര്‍ട്ടുകളുടെ രൂപകല്‍പന. കണ്ടല്‍കാടുകളും  ആവാസ വ്യവസ്ഥകളും മണ്ണൊലിപ്പിനുള്ള പ്രതിരോധ മാര്‍ഗങ്ങളായി സംരക്ഷിക്കപ്പെടും. 11 റിസോര്‍ട്ടുകളും ഹോട്ടലുകളുമാണ് നിര്‍മിക്കുന്നത്.

Advertisment