ടൊവിനോയുടെ 'കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ്'

New Update

ടോവിനോ തോമസ് നായകനാകുന്ന 'കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ്' മാര്‍ച്ച് 12-ന് തിയറ്ററുകളിലെത്തും. '2 പെണ്‍കുട്ടികള്‍', 'കുഞ്ഞുദൈവം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്.

Advertisment

publive-image

ദീപു പ്രദീപും സംവിധായകനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു ട്രാവല്‍ മൂവിയുടെ സ്വഭാവമാണ് ചിത്രത്തിനുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത ഷെഡ്യൂളുകളിലായാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ധാരാളം ഹാസ്യമുഹൂര്‍ത്തങ്ങളുള്ള മികച്ച ഒരു പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് ടോവിനോ പറയുന്നു.

ദിയോ, ദമന്‍ എന്നിവിടങ്ങളിലും ഷൂട്ടിംഗ് നടന്നു. ഒരു പ്രണയകഥയായി ഒരുങ്ങുന്ന ചിത്രത്തിനായി വിദേശ നടിയാണ് നായികയായി എത്തുന്നത്. യുഎസില്‍ നിന്ന് ഇന്ത്യന്‍ യാത്രക്കെത്തുന്ന യുവതിയും ഒരു നാടന്‍ യുവാവും തമ്മിലുള്ള ബന്ധമാണ് പറയുന്നത്.

kilometers and kilometers malayalam movie tovino thomas
Advertisment