ഇസ വന്നതോടെ തന്റെ ലോകം മാറി, അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം അച്ഛന്‍ എന്ന വേഷം തന്നെ അത്ഭുതപെടുത്തുന്നുയെന്ന് ടൊവിനോ തോമസ്

ഫിലിം ഡസ്ക്
Tuesday, January 12, 2021

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. വില്ലന്‍ വേഷങ്ങളിലൂടെ കരിയര്‍ ആരംഭിച്ച, താരം വളരെ കുറച്ചു സമയം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം കണ്ടെത്തുകയായിരുന്നു. സിനിമാ നടന്‍ എന്നതിലുപരി തന്റെ വക്തിത്വത്തെ കൊണ്ടും അദ്ദേഹം ഒരുപാട് ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്.

താരത്തിന്റെ ആദ്യത്തെ കണ്‍മണിയായ ഇസയുടെ പിറന്നാളാണിന്ന്. മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് താരം രംഗത്തെത്തിയിട്ടുണ്ട്. രണ്ട് കാലഘട്ടത്തിലെ ചിത്രങ്ങള്‍ പങ്കുവെച്ച്‌ കൊണ്ടാണ് മകള്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നത്. കുഞ്ഞായിരിക്കുമ്ബോഴുള്ള ഇവയുടേ ചിത്രവും ഇപ്പോഴത്തെ ചിത്രവുമാണ് ടൊവിനോ കൊളോഷ് രൂപത്തില്‍ പങ്കുവെച്ചിരിക്കുന്നത്.

ഇസ വന്നതോടെ തന്റെ ലോകം മാറിയെന്നും, അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം അച്ഛന്‍ എന്ന വേഷം തന്നെ അത്ഭുതപെടുത്തുന്നു എന്നും അടികുറിപ്പായി കുറിച്ചു കൊണ്ടാണ് മകള്‍ക്ക് അ‍ഞ്ചാം പിറന്നാള്‍ ആശംസിച്ചിരിക്കുന്നത്. ടൊവിനോയുടെ പിറന്നാള്‍ ആശംസയും ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. താരങ്ങളായ വിനയ് ഫോര്‍ട്ട്,അനുശ്രീ ,നേഹ അയ്യര്‍,കൈലാസ് മേനോന്‍,രമേശ് പിഷാരടി തുടങ്ങിയവര്‍ ഇസയക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് എത്തിയിട്ടുണ്ട്.

×