ടൊയോട്ടയുടെ ഏറ്റവും പുതിയ മിഡ്-സൈസ് എസ്‌യുവിയായ കൊറോള ക്രോസും ആഭ്യന്തര വിപണിക്കായി ഒരുങ്ങുന്നു 

New Update

ടൊയോട്ടയുടെ ഏറ്റവും പുതിയ മിഡ്-സൈസ് എസ്‌യുവിയായ കൊറോള ക്രോസും ആഭ്യന്തര വിപണിക്കായി ഒരുങ്ങുന്നു . രാജ്യത്തേക്ക് ഹിലക്സ് പിക്ക്അപ്പിനെയും ബ്രാൻഡ് പരിചയപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.2023 ഓടെ ടൊയോട്ട തങ്ങളുടെ ഇന്ത്യൻ ശ്രേണി 16 മോഡലുകളിലേക്ക് വിപുലീകരിക്കാനാണ് പദ്ധതിയിടുന്നത്. ജീപ്പ് കോമ്പസ്, ഹോണ്ട HR-V, ഹ്യുണ്ടായി ട്യൂസോൺ തുടങ്ങിയ മോഡലുകൾക്ക് നേരിട്ടുള്ള എതിരാളിയാകും കൊറോള ക്രോസ്.

Advertisment

publive-image

ടൊയോട്ട ന്യൂ ജനറേഷൻ ആർക്കിടെക്ചർ (TNGA C) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് കൊറോള ക്രോസ് എസ്‌യുവി ഒരുങ്ങിയിരിക്കുന്നത്. ഇതേ പ്ലാറ്റ്ഫോമിലാണ് പുതുതലമുറ കൊറോള സെഡാൻ, C-HR ക്രോസ്ഓവർ എന്നീ മോഡലുകളും നിർമിച്ചിരിക്കുന്നത്.

4,460 മില്ലിമീറ്റർ നീളവും 1,825 മില്ലിമീറ്റർ വീതിയും 1,623 മില്ലിമീറ്റർ ഉയരവും അളക്കുന്ന എസ്‌യുവിക്ക് 2,640 മില്ലിമീറ്റർ വീൽബേസ് ഉണ്ട്. കൊറോള ക്രോസ് രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് അന്താരാഷ്ട്ര വിപണികളിൽ എത്തുന്നത്. അതിൽ 1.8 ലിറ്റർ 2ZR-FBE പെട്രോളും പെട്രോൾ-ഇലക്ട്രിക് ഹൈബ്രിഡും ഉൾപ്പെടുന്നു.

പുതിയ ടൊയോട്ട കൊറോള ക്രോസ് എസ്‌യുവി അതിന്റെ ക്യാബിൻ പുതിയ കൊറോള സെഡാനും C-HR ക്രോസ്ഓവറുമായി പങ്കിടുന്നു. സവിശേഷതകളുടെ കാര്യത്തിൽ, എസ്‌യുവിക്ക് 7 ഇഞ്ച് എംഐഡി, ആപ്പിൾ കാർപ്ലേ പിന്തുണയുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ലഭിക്കുന്നു.

auto news toyota corolla cross
Advertisment