ക്രാമിയുടെ 40-ാം വയസ് ആഘോഷമാക്കാൻ ടൊയോട്ട വാഹനത്തിന് ഒരു പുത്തൻ ബ്ലാക്ക് എഡിഷൻ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, August 11, 2020

ടൊയോട്ടയുടെ ക്രാമിയുടെ 40-ാം വയസ് ആഘോഷമാക്കാൻ ടൊയോട്ട വാഹനത്തിന് ഒരു പുത്തൻ ബ്ലാക്ക് എഡിഷൻ സമ്മാനിച്ചിരിക്കുകയാണിപ്പോൾ. ജാപ്പനീസ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്ന മോഡലിന്റെ ഫ്രണ്ട് വീൽ ഡ്രൈവ് വേരിയന്റിന് 4,208,000 യെൻ ആണ് വില. അതായത് ഏകദേശം 29.8 ലക്ഷം രൂപ.

അതേസമയം ഫോർ വീൽ ഡ്രൈവ് മോഡലിന് 4,406,000 യെൻ ആണ് മുടക്കേണ്ടത്. ഇത് ഇന്ത്യൻ റുപ്പിയിൽ 31.2 ലക്ഷം രൂപയോളം വരും. മുമ്പ് ജാപ്പനീസ് കാർ നിർമാതാക്കളായ ടൊയോട്ട RAV4 ഹൈബ്രിഡ് എസ്‌യുവിയുടെ ബ്ലാക്ക് എഡിഷൻ യൂറോപ്യൻ വിപണിയിൽ പുറത്തിറക്കിയിരുന്നു. അതിന് സമാനമാണ് ക്രാമിയുടെ കറുപ്പനും.

മേൽക്കൂര, എ-പില്ലർ, ബി-പില്ലർ, സി-പില്ലറിന്റെ ഒരു ഭാഗം എന്നിവയുൾപ്പെടെയുള്ള ബ്ലാക്ക് ഔട്ട് മൂലകങ്ങളുടെ സാന്നിധ്യമാണ് സ്റ്റാൻഡേർഡ് മോഡലിനേക്കാൾ ക്രാമി ബ്ലാക്ക് എഡിഷനെ വ്യത്യസ്തമാക്കുന്നത്. ബൂട്ടിലേക്ക് ഒരു കറുത്ത സ്‌പോയ്‌ലർ സംയോജിപ്പിച്ചിരിക്കുന്നതും കാറിന്റെ അഴക് വർധിപ്പിക്കുന്നു.

പ്രെഷ്യസ് ബ്ലാക്ക് പേൾ, പ്ലാറ്റിനം വൈറ്റ് പേൾ മൈക്ക, ഇമോഷണൽ റെഡ് II എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനിൽ ക്രാമി തെരഞ്ഞെടുക്കാൻ സാധിക്കും. അതോടൊപ്പം 18 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളും ലെക്സസ് മോഡലുകൾക്ക് സമാനമായ സ്പിൻഡിൽ ആകൃതിയിലുള്ള ഫ്രണ്ട് ഗ്രില്ലും കാറിന്റെ ആകർഷക ഘടകങ്ങളാണ്.

×