മുംബൈ : കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ട്രേഡ്് യൂണിയനുകള്‍ നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. ബിഎംഎസ് ഒഴികെയുള്ള കേന്ദ്ര തൊഴിലാളിസംഘടനകള്‍ സംയുക്തമായാണ് ദേശീയപണിമുടക്ക് നടത്തുന്നത്. പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലാകും. ഓട്ടോ, ടാക്സി, മോട്ടോര്‍ വാഹന തൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക്, ഇന്‍ഷുറന്‍സ് ജീവനക്കാരും പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാരും കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നിവരും പണിമുടക്കുന്നുണ്ട്.
/sathyam/media/post_attachments/nejT6rVRjLtKMPbwCW40.jpg)
അതെസമയം മുംബൈയില്‍ ജനജീവിതം സാധാരണമാണ്. വാഹനങ്ങള്‍ പതിവുപോലെ സര്‍വ്വീസ് നടത്തുന്നുണ്ട്. കമ്പനികളും കടകളും മറ്റ് സ്ഥാപനങ്ങളും സാധാരണ പോലെ തന്നെ ഇന്നും തുറന്ന് പ്രവര്‍ത്തിക്കുന്നു .
കേരളത്തില്‍ പണിമുടക്കിന് ഹര്‍ത്താലിന്റെ പ്രതീതിയായിരിയ്ക്കും. ഓട്ടോ,ടാക്‌സി, ബസ് തൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരുടെ യൂണിയനുകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കടകള്‍ തുറക്കുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചത്.
തുറക്കുന്ന കടകള്‍ക്ക് സംരക്ഷണം വേണമെന്നും ഇവര്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാപാരികളുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ക്കാണ് പണിമുടക്കെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പറയുന്നത്. എന്നാല്‍ കടകള്‍ അടച്ചിട്ട് പണിമുടക്കിന് പൂര്‍ണപിന്തുണ നല്‍കുമെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വികെസി മമ്മദ് കോയ എംഎല്‍എ അറിയിച്ചു.
സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐസിസിടിയു, യുടിയുസി, എഐയുടിയുസി,എല്‍പിഎഫ്, സേവ, ടിയുസിസി എന്നിങ്ങനെ പത്ത് പത്ത് ദേശീയ തൊഴിലാളി യൂണിയനുകളും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും ബാങ്ക്, ഇന്‍ഷ്വറന്‍സ്, ബിഎസ്എന്‍എല്‍ ജീവനക്കാരുടെയും സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്ക് ആഹ്വാനം ചെയ്തത്.
ബിഎംഎസ് ഇതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഓട്ടോ, ടാക്സി, മോട്ടോര്‍ വാഹന തൊഴിലാളികളും പണിമുടക്കുന്നുണ്ട്. വിമാനത്താവള, വ്യവസായ, തുറമുഖ തൊഴിലാളികളും, കര്‍ഷകരും കര്‍ഷക തൊഴിലാളികളും പണിമുടക്കില്‍ അണിചേരും. സ്വകാര്യ വാഹനങ്ങള്‍ മാത്രമാകും നിരത്തിലുണ്ടാകുക. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് 175 കര്‍ഷക തൊഴിലാളി യൂണിയനുകള്‍ ഗ്രാമീണ ബന്ദ് ആചരിക്കും.
അവശ്യ സര്‍വീസുകള്‍, പാല്‍, പത്രവിതരണം, ആശുപത്രി, വിനോദസഞ്ചാര മേഖല, ശബരിമല തീര്‍ഥാടനം എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റികള്‍ പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.
തൊഴിലാളി സംഘടനകളുടെ വാദങ്ങള്‍
രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തൊഴിലാളിവിരുദ്ധ,ജനവിരുദ്ധ, ദേശവിരുദ്ധ നയങ്ങള്‍ക്ക് വേഗതകൂട്ടി തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത് നാല് കോഡുകള്‍ ആക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തൊഴിലുടമകള്‍ക്ക് അനുകൂലമായ ഭേദഗതികളാണ് വരുത്തുന്നത്. ഇക്കാര്യത്തില്‍ ട്രേഡ് യൂണിയനുകള്‍ പ്രകടിപ്പിച്ച എതിര്‍പ്പുകള്‍ സര്‍ക്കാര്‍ അവഗണിച്ചു. മിനിമം വേതന നിയമം, ശമ്പളം കൊടുക്കുന്നത് സംബന്ധിച്ച നിയമം, ബോണസ് നിയമം, തുല്യജോലിക്ക് തുല്യവേതന നിയമം എന്നിവ പിന്‍വലിച്ച് 'കോഡ് ഓണ്‍ വേജ്' എന്ന നിയമം പാര്‍ലമെന്റ് പാസാക്കി. ഈ നിയമം വാഗ്ദാനം ചെയ്യുന്ന മിനിമം വേതനം പ്രതിദിനം 178 രൂപയാണ്. ഒരു ദിവസത്തെ ജോലിസമയം ഒമ്പതു മണിക്കൂറാക്കി. ഒരു ദിവസം പണിമുടക്കിയാല്‍ എട്ടു ദിവസത്തെ വേതനം പിടിച്ചുവയ്ക്കാന്‍ തൊഴിലുടമകള്‍ക്ക് അവകാശം നല്‍കി.
മറ്റു മൂന്ന് കോഡുകള്‍ ലേബര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിശോധനയ്ക്കു വിട്ടിരിക്കുകയാണ്. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ മൂന്ന് കോഡും പാസാക്കാനാണ് നീക്കം. ട്രേഡ് യൂണിയന്‍ നിയമം, വ്യവസായ തര്‍ക്കനിയമം, ഇഎസ്‌ഐ നിയമം, പിഎഫ് നിയമം തുടങ്ങിയ സുപ്രധാന നിയമങ്ങള്‍ നിരാകരിക്കപ്പെടും. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് കടുത്ത ആഘാതം ഏല്‍പ്പിക്കുന്നതാണ് പുതിയ കോഡുകള്‍.
പത്രപ്രവര്‍ത്തകരുടെ അവകാശം സംരക്ഷിക്കുന്ന നിയമവും റദ്ദാക്കപ്പെടും. ലാഭകരമായി പ്രവര്‍ത്തിക്കുന്ന തന്ത്രപ്രധാന പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുകയാണ്. ആയുധനിര്‍മാണ ഫാക്ടറികള്‍, ബിപിസിഎല്‍, ചിത്തരഞ്ജന്‍ ലോക്കോമോട്ടീവ്, റെയില്‍വേ കോച്ച് ഫാക്ടറികള്‍, എയര്‍ ഇന്ത്യ, എയര്‍പോര്‍ട്ടുകള്‍ തുടങ്ങിയവയെല്ലാം വില്‍പ്പനയ്ക്കു വച്ചിരിക്കുകയാണ്. വൈദ്യുതിമേഖലയെ സമ്പൂര്‍ണ സ്വകാര്യവല്‍ക്കരിക്കാനുള്ള നിയമനിര്‍മാണത്തിനും ഒരുങ്ങുന്നു.
പണിമുടക്കുന്നത് എന്തിന് വേണ്ടി?
എല്ലാ തൊഴിലാളികള്‍ക്കും പ്രതിമാസം 10,000 രൂപ വീതം പെന്‍ഷന്‍ നല്‍കുക
തൊഴിലാളികളുടെ മിനിമം വേതനം പ്രതിമാസം 21,000 രൂപയായി ഉയര്‍ത്തുക
സാമൂഹിക സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കുക
തൊഴിലാളികളുടെ ക്ഷേമപദ്ധതികള്‍ പിന്‍വലിക്കാതിരിക്കുക
തൊഴില്‍ നിയമങ്ങള്‍ തൊഴിലുടമകള്‍ക്ക് അനുകൂലമായി ഭേദഗതി ചെയ്യുന്നത് അവസാനിപ്പിക്കുക
പൊതുമേഖലാ സ്വകാര്യവല്‍ക്കരണം നിര്‍ത്തിവയ്ക്കുക
തൊഴിലില്ലായ്മ പരിഹരിക്കുക
തൊഴിലിലെ കരാര്‍വത്കരണം അവസാനിപ്പിക്കുക
സ്ഥിരം തൊഴിലാളികള്‍ക്കുളള സേവന വേതന വ്യവസ്ഥകള്‍ കരാര്‍ തൊഴിലാളികള്‍ക്കും ലഭ്യമാക്കുക
കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുക
കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക
വിലക്കയറ്റം തടയുക
പൊതുവിതരണം ശക്തിപ്പെടുത്തുക
പൗരത്വ ഭേദഗതി ഉള്‍പ്പെടെയുളള കരിനിയമങ്ങള്‍ പിന്‍വലിക്കുക
എന്നിങ്ങനെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളി സംഘടനകള്‍ 24 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us