/sathyam/media/post_attachments/ej1fnJnzI93YqaQw6Jhu.jpg)
മിനസോട്ട: കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിപ്പിടിച്ച് പൊലീസ് കറുത്ത വര്‍ഗക്കാരനെ കൊന്നു. അമേരിക്കയിലെ മിനിയപൊലിസിലാണ് സംഭവം നടന്നത്. ജോര്‍ജ് ഫ്‌ളോയിഡ് (48) എന്നയാളാണ് മരിച്ചത്.
റെസ്‌റ്റോറന്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ജോര്‍ജ്. ഒരു അക്രസംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ പൊലീസ് ആളുമാറി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. വാഹനത്തില്‍ നിന്നിറക്കി നിലത്തിട്ട് ജോര്‍ജിന്റെ കഴുത്തില്‍ പൊലീസ് കാല്‍മുട്ട് അമര്‍ത്തിവയ്ക്കുകയായിരുന്നു.
തനിക്ക് ശ്വാസം മുട്ടുന്നുവെന്നും വെറുതെ വിടണമെന്നും ഇദ്ദേഹം കരഞ്ഞപേക്ഷിച്ചിട്ടും പൊലീസ് വിട്ടില്ല. ഏതാനും നിമിഷങ്ങള്‍ക്കകം ജോര്‍ജിന്റെ ചലനമറ്റു. ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
പൊലീസിന്റെ ഈ മൃഗീയ പ്രവൃത്തിയില്‍ പ്രതിഷേധം ശക്തമാവുകയാണ്. സംഭവം നടന്ന സ്ഥലത്ത് നൂറുകണക്കിനാളുകള്‍ പ്രതിഷേധവുമായി സംഘടിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us