‘ട്രാഫിക്ക് പിഴ ചുമത്തലിന്​ സ്വകാര്യ കമ്പനി’; ജനങ്ങളെ കൊള്ളയടിക്കാനാണ് സര്‍ക്കാരിന്‍റെ ​ ശ്രമമെന്ന് ചെന്നിത്തല

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, February 18, 2020

തിരുവനന്തപുരം: ട്രാഫിക്​ കുറ്റങ്ങള്‍ കണ്ടുപിടിച്ച്‌​ പൊലീസിന്​ നല്‍കാനുള്ള ചുമതലയില്‍ നിന്ന്​ സിഡ്​കോയെ നീക്കി സ്വകാര്യ കമ്പനിയായ മീഡിയട്രോണിക്​സിന്​ നല്‍കിയെന്നും സ്വകാര്യ കമ്പനികളെ ഉപയോഗിച്ച്‌ ജനങ്ങളെ കൊള്ളയടിക്കാനാണ് സര്‍ക്കാരിന്‍റെ ​ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പിഴത്തുകയുടെ 90 ശതമാനവും സ്വകാര്യ കമ്പനിക്ക്​ സേവന അറ്റകുറ്റപ്പണി നിരക്കായും ബാക്കി 10 ശതമാനം സര്‍ക്കാരിനും ലഭിക്കുന്ന രീതിയിലാണ്​ പദ്ധതി. ഇതിനുള്ള പദ്ധതി ഡി.ജി.പി തയാറാക്കി. തത്ക്കാലം ഈ പദ്ധതിയില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചില്ലെന്നും കെല്‍ട്രോണുമായി ചേര്‍ന്നാണ്​ തട്ടിപ്പെന്നും ചെന്നിത്തല പറഞ്ഞു.

10 വര്‍ഷത്തേക്കാണ് സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയിരിക്കുന്നത്. രണ്ട് കമ്പനികളാണ് ടെണ്ടറില്‍ പങ്കെടുത്തത്. മുമ്പേ തന്നെ വിവാദത്തിലായ ബിനാമി കമ്പനി ഗാലക്സിയോണാണ്​ ഇതിന്​ പിന്നില്‍. ഗാലക്സിയോണ്‍ കമ്ബനിയുടെ രണ്ട് ഡയറക്ടര്‍മാര്‍ കരിമ്ബട്ടികയിലാണെന്നും ഇത്തരം വലിയ കരാറുകള്‍ ഏറ്റെടുക്കാന്‍ മാത്രം മുന്‍പരിചയമില്ലാത്ത കമ്പനിക്ക് ലാഭമുണ്ടാക്കാനാണ് പദ്ധതിയെന്നും ചെന്നിത്തല ആരോപിച്ചു.

×