ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ ചേര്‍ത്തലയ്ക്ക് സമീപം ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മരം വീണ് വൈദ്യുതി ലൈനില്‍ തകരാര്‍ സംഭവിച്ചതിനാല്‍ എറണാകുളം - ആലപ്പുഴ സെക്ഷനില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി.
Advertisment
മരം മുറിച്ചു മാറ്റിയിട്ടുണ്ടെങ്കിലും വൈദ്യുത ലൈനിന്റെ തകരാര്‍ പരിഹരിക്കുന്ന ജോലി പുരോഗമിക്കുന്നതേയുള്ളൂ. നാല് ട്രെയിനകള്‍ വൈകി ഓടുകയാണ്.
16127 ഗുരുവായൂര്‍ എക്സ്പ്രസ്, 16603 മാവേലി എക്സ്പ്രസ്, 13351 ധന്‍ബാദ് എക്സ്പ്രസ്, 12432 രാജധാനി എക്സപ്രസ് എന്നിവയാണ് വൈകി ഓടിക്കൊണ്ടിരിക്കുന്നത്. ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി (16841), ബാംഗ്ലൂര്‍ - കൊച്ചുവേളി (16315) എന്നിവ എറണാകുളം - കോട്ടയം റൂട്ട് വഴി തിരിച്ചുവിടും.