Advertisment

ചേര്‍ത്തലയ്ക്ക് സമീപം ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം താറുമാറായി; നാല് ട്രെയിനുകള്‍ വൈകി ഓടുന്നു

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ ചേര്‍ത്തലയ്ക്ക് സമീപം ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മരം വീണ് വൈദ്യുതി ലൈനില്‍ തകരാര്‍ സംഭവിച്ചതിനാല്‍ എറണാകുളം - ആലപ്പുഴ സെക്ഷനില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി.

Advertisment

publive-image

മരം മുറിച്ചു മാറ്റിയിട്ടുണ്ടെങ്കിലും വൈദ്യുത ലൈനിന്റെ തകരാര്‍ പരിഹരിക്കുന്ന ജോലി പുരോഗമിക്കുന്നതേയുള്ളൂ. നാല് ട്രെയിനകള്‍ വൈകി ഓടുകയാണ്.

16127 ഗുരുവായൂര്‍ എക്‌സ്പ്രസ്, 16603 മാവേലി എക്‌സ്പ്രസ്, 13351 ധന്‍ബാദ് എക്‌സ്പ്രസ്, 12432 രാജധാനി എക്‌സപ്രസ് എന്നിവയാണ് വൈകി ഓടിക്കൊണ്ടിരിക്കുന്നത്. ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി (16841), ബാംഗ്ലൂര്‍ - കൊച്ചുവേളി (16315) എന്നിവ എറണാകുളം - കോട്ടയം റൂട്ട് വഴി തിരിച്ചുവിടും.

Advertisment