ചെന്നൈ - മംഗളൂരു സൂപ്പര്‍ ഫാസ്റ്റ്, മലബാര്‍ എക്‌സ്പ്രസ് എന്നീ ട്രയിനുകളില്‍ നടന്ന കവര്‍ച്ചകള്‍ക്കു പിന്നില്‍ വ്യത്യസ്ത സംഘങ്ങളാണെന്ന് റെയില്‍വേ പോലീസ്. സംഭവങ്ങളില്‍ ഒരു സംഘത്തിനു മാത്രം പങ്കുണ്ടെന്നായിരുന്നു റെയില്‍വേ പോലീസ് നേരത്തെ സംശയിച്ചിരുന്നയത്.
റെയില്‍വേയുമായി അടുത്ത ബന്ധമുള്ളവരില്‍നിന്ന് കവര്‍ച്ചക്കാര്‍ക്ക് എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസ് അന്വേഷിക്കാന്‍ ഡി.എസ്.പി: എ. ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ചു.
ടി.ടി.ഇകള്‍ എ്‌പ്പോഴും ഉള്ള എസി കോച്ചുകളില്‍ കവര്‍ച്ചക്കാര്‍ക്ക് പ്രവേശിക്കാന്‍ കഴിഞ്ഞത് എങ്ങനെയെന്നത് നിഗൂഡമാണെന്നു പോലീസ് പറഞ്ഞു. കവര്‍ച്ചയില്‍ 20 ലക്ഷം രൂപയുടെ സ്വര്‍ണം നഷ്ടപ്പെട്ട പൊന്നിമാരന്‍, പ്രവീണ എന്നിവരുടെ പ്രസ്താവനകള്‍ എസ്.ഐ.ടി ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ചെന്നൈയില്‍നിന്ന് പൊന്നിമാരനെ പിന്തുടര്‍ന്ന് ആരെങ്കിലും കവര്‍ച്ച നടത്താന്‍ സാധ്യതയുണ്ടെന്നും പോലീസ് സംശയിക്കുന്നു.
അതേസമയം, കുറ്റകൃത്യം നടത്തിയ സ്റ്റേഷനുകള്‍ പോലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. റെയില്‍വേ ഉടന്‍ തന്നെ യാത്രക്കാരുടെ വിവരങ്ങള്‍ പോലീസിന് കൈമാറുമെന്നാണ് അറിയുന്നത്. വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.