അന്തര്‍ദേശീയം

മൊണ്ടാനയിൽ ട്രെയിൻ പാളം തെറ്റി മൂന്ന് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്; ട്രെയിനില്‍ ഉണ്ടായിരുന്നത് 147 യാത്രക്കാര്‍

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Sunday, September 26, 2021

വാഷിംഗ്ടൺ: മൊണ്ടാനയിൽ ട്രെയിൻ പാളം തെറ്റി മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റെയിൽ ഓപ്പറേറ്റർ ആംട്രാക്ക് പറഞ്ഞു. “അപകടത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി പ്രാദേശിക അധികാരികൾ സ്ഥിരീകരിച്ചു. ഏകദേശം 147 യാത്രക്കാരും 13 ജീവനക്കാരും ട്രെയിലുണ്ടായിരുന്നു.

“പരിക്കേറ്റ യാത്രക്കാരെ കൊണ്ടുപോകുന്നതിനും മറ്റ് എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനും ആംട്രാക്ക് പ്രാദേശിക അധികാരികളുമായി പ്രവർത്തിക്കുന്നു,” കമ്പനി പ്രസ്താവനയിൽ പറഞ്ഞു. വടക്കൻ മൊണ്ടാനയിലെ ജോപ്ലിന് സമീപം വൈകുന്നേരം 4 മണിയോടെ (2200 GMT) ട്രെയിനിന്റെ അഞ്ച് ബോഗികള്‍ പാളം തെറ്റി.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫൂട്ടേജുകളിൽ ആളുകൾ ട്രാക്കിനരികിൽ കാത്തുനിൽക്കുന്നതും ലഗേജുകൾ അവരുടെ അടുത്ത് ചിതറിക്കിടക്കുന്നതും കാണാം.

×