തിരുവനന്തപുരം നോൺ റെസിഡന്റ്‌സ് ഓഫ് അസ്സോസിയേഷൻ കുവൈറ്റ് ഓണം ഈദ് സംഗമം 2019 സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: തിരുവനന്തപുരം നോൺ റെസിഡന്റ്‌സ് ഓഫ് അസ്സോസിയേഷൻ കുവൈറ്റ് ( TRAK ) ഓണം ഈദ് സംഗമം 2019 നടത്തുകയുണ്ടായി. മാവേലി, ചെണ്ടമേളം, പുലികളി, താലപ്പൊരി എന്നിവയുടെ അകമ്പടിയോടെ കേരള തനിമ നിലനിർത്തിക്കൊണ്ടു ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു.

Advertisment

തിരുവാതിര, വഞ്ചിപ്പാട്ട് , മാപ്പിളപ്പാട്ട്, നാടൻപാട്ട്, ഡാൻസ്, ഗാനമേള, സമ്പൽ സമൃദ്ധമായ ഓണസദ്യ എന്നിവയെല്ലാം ട്രാക്ക് ഓണാഘോഷ പരിപാടിക്കു തിളക്കമേകി. ട്രാക്ക് പ്രസിഡന്റ് വിധുകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്കട്ടറി എം എ നിസ്സാം സ്വാഗതം ആശംസിച്ചു,

എംബസ്സി സെക്കൻഡ് സെക്കട്ടറി യൂ എസ് സിബി സാംസ്‌കാരിക സമ്മേളനം ഉൽഘടനം ചെയിതു. ഓണം ഈദ് സന്ദേശം നോർക്ക ഡയറക്ടർ ബോർഡ് അംഗം ശ്രീ.അജിത് കുമാർ നൽകുകയുണ്ടായി.

അഡ്‌വൈസറി ബോർഡ് അംഗം ജെസ്സി ജയ്സൺ, ഡോ .ഷുക്കൂർ, വൈസ് പ്രസിഡന്റ് ഡോ .ശങ്കര നാരായണൻ, വനിതാ കൺവീനർ പ്രിയ കൃഷ്ണരാജ് എന്നിവർ ആശംസ അറിയിക്കുകയും, ട്രഷറർ ബൈജു നന്ദി പറയുകയും ചെയ്തു .

Advertisment