കൊച്ചി: ട്രാന്‍സ് ജെന്‍ഡറുകളായ ഹെയ്ദി സാദിയയും അഥര്‍വ് മോഹനും കൊച്ചിയില്‍ വിവാഹിതരായി. കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജേണലിസ്റ്റാണ് ഹെയ്ദി സാദിയ. സ്വകാര്യ ചാനലിലെ അവതാരികയായ ഹെയ്ദി ട്രാന്‍സ് വുമണും തിരുവനന്തപുരത്ത് അക്കൗണ്ടന്‍റായ അഥര്‍വ് ട്രാന്‍സ് മാനുമാണ്.
/sathyam/media/post_attachments/5XGZlSBTc3MBBhxIIhHI.jpg)
സ്‌പെഷ്യല്‍ മാരേജ് ആക്‌ട് പ്രകാരം കേരളത്തില്‍ നടന്ന നാലാമത് ട്രാന്‍സ് വിവാഹമാണ് ഇവരുടേത്. ആലപ്പുഴ കരുവാറ്റ തട്ടുപുരയ്ക്കല്‍ മോഹനന്റെയും ലളിതയുടെയും മകനാണ് അഥര്‍വ്. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു-രഞ്ജിമാരുടെ മകളാണ് ഹെയ്ദി. ഇരുവരുടെയും വീട്ടുകാര്‍ ചേര്‍ന്നാണ് വിവാഹം നിശ്ചയിച്ചത്.
ട്രാന്‍സ് ദമ്പതിമാരായ ഇഷാന്‍ കെ ഷാന്‍, സൂര്യ ഷാന്‍ എന്നിവരുടെതായിരുന്നു കേരളത്തിലെ ആദ്യ ട്രാന്‍സ് വിവാഹം. 2018ലാണ് ഇഷാനും സൂര്യയും വിവാഹിതരായത്. ഇവരുടെ വളര്‍ത്തുമകന്‍ കൂടിയാണ് അഥര്‍വ്.