New Update
താമരശ്ശേരി:നിയമസഭാ ഇലക്ഷൻ പ്രമാണിച്ച് താമരശ്ശേരിയിൽ ചുമതല ഏറ്റെടുക്കുകയും, ചുരുങ്ങിയ സമയത്തിനുള്ളിൽ ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്ത താമരശ്ശേരി പ്രിൻസിപ്പൽ എസ്ഐ ശ്രീജേഷിന് സ്ഥലമാറ്റം.
Advertisment
ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിലൂടെ പൊതുസമൂഹത്തിൽ നിന്നും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കണ്ണൂരിലേക്കാണ് സ്ഥലം മാറിപ്പോകുന്നത്.
മുൻ തിരഞ്ഞെടുപ്പ് കാലത്ത് താമരശ്ശേരിയിൽ താൽക്കാലിക ചുമതല വഹിച്ച ഡിവൈഎസ്‌പി സുധാകരൻ ജനോപകാര പ്രദമായ നടപടികൾ കൈകൊണ്ട് ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു.
ഇലക്ഷൻ സമയത്ത് ചുമതലയേറ്റ ഡിവൈഎസ്‌പി, അടുത്ത ദിവസം സ്ഥാനമൊഴിയും. നേരത്തെ ഡിവൈഎസ്‌പിയായിരുന്ന അഷറഫ് തന്നെയാണ് തിരിച്ചു വരുന്നത്. സി.ഐ മുഹമ്മദ് ഹനീഫ് ഇന്നലെ ചുമതല ഒഴിഞ്ഞു. പകരം നേരത്തെയുണ്ടായിരുന്ന സി.ഐ അഗസ്റ്റിൻ ചുമതലയേൽക്കും.